Advertisement

അട്ടപ്പാടി മധു കേസ്; വീണ്ടും തിരിച്ചടിയായി സാക്ഷിയുടെ കൂറുമാറ്റം

August 3, 2022
Google News 2 minutes Read
Attappadi Madhu Case Witness Changed Statement

അട്ടപ്പാടി മധു വധക്കേസില്‍ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടിയായി കൂറുമാറ്റം. 21ാം സാക്ഷി വീരന്‍ ഇന്ന് കോടതിയില്‍ കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 11 ആയി. നേരത്തേ പൊലീസ് നിര്‍ബന്ധത്താലാണ് മൊഴി നല്‍കിയതെന്ന പതിവ് മൊഴി വീരനും ആവര്‍ത്തിച്ചു.(Attappadi Madhu Case Witness Changed Statement )

തുടര്‍ച്ചയായുള്ള സാക്ഷികളുടെ കൂറുമാറ്റം മധു കേസില്‍ കുടുംബത്തിനും പ്രോസിക്യൂഷനും ആശങ്കയേറ്റുകയാണ്. അതേസമയം ഇന്ന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്ന 22ാം സാക്ഷി മുരുകന്‍ കോടതിയില്‍ ഹാജരായില്ല. സാക്ഷി ഹാജരാവത്തതിനാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു.

Read Also: അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ വനംവകുപ്പ് വാച്ചറെ പിരിച്ചുവിട്ടു

ഇതിനിടെ കേസിന്റെ വിചാരണ ഈ മാസം അവസാനത്തിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തില്‍ ദിവസവും അഞ്ച് സാക്ഷികളെ വച്ച് വിസ്തരിക്കേണ്ടി വരും.

Story Highlights: Attappadi Madhu Case Witness Changed Statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here