Advertisement

എഐസിസി ആസ്ഥാനത്ത് പൊലീസ് സന്നാഹം; ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്ന് കോൺഗ്രസ്

August 3, 2022
Google News 1 minute Read

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികൾക്ക് മുന്നിൽ വൻ പൊലീസ് സന്നാഹം. കോൺഗ്രസ് ആസ്ഥാനത്തും വൻ സന്നാഹത്തെ വിന്യസിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്തുള്ള നടപടിയാണിതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്ന് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ‘യംഗ് ഇന്ത്യയുടെ’ ഓഫീസ് സീൽ ചെയ്തിരുന്നു. ഹെറാൾഡ് ഹൗസിന്റെ പരിസരത്ത് തന്നെയാണ് ഈ ഓഫീസ്. ഇഡി നടപടിക്ക് പിന്നാലെ കോൺഗ്രസ് ആസ്ഥാനത്ത് വൻ പ്രതിഷേധം അരങ്ങേറി. തുടർന്നാണ് പൊലീസ് വൻ സന്നാഹത്തെ വിന്യസിച്ചത്. വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസ് നടത്താനിരിക്കുന്ന പ്രതിഷേധത്തെ തടയാനാണ് നീക്കമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

“ഡൽഹി പൊലീസ് ഞങ്ങളുടെ ആസ്ഥാനങ്ങളും INC പ്രസിഡന്റിന്റെയും മുൻ പ്രസിഡന്റിന്റെയും വീടുകളും വളഞ്ഞു, മോദി സർക്കാരിന്റെ അനീതികൾക്കും പരാജയങ്ങൾക്കും എതിരെ ശബ്ദിക്കുക! മുതിർന്ന നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.” കൂടുതൽ മുതിർന്ന നേതാക്കളെല്ലാം കോൺഗ്രസ് ആസ്ഥാനത്ത് എത്തുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ നടത്താനിരിക്കുന്ന പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് അറിയിച്ചു.

Story Highlights: Police surrounded AICC headquarters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here