Advertisement

മനുഷ്യക്കടത്ത്: ജൂലൈയിൽ 183 കുട്ടികളെ ആർപിഎഫ് രക്ഷപ്പെടുത്തി

August 3, 2022
Google News 2 minutes Read

‘ഓപ്പറേഷൻ എഎഎച്ച്ടി’ വഴി 183 കുട്ടികളെ രക്ഷപ്പെടുത്തിയതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. ജൂലൈ മാസത്തെ കണക്കുകളാണ് ആർ.പി.എഫ് പുറത്തു വിട്ടത്. മോചിപ്പിച്ചവരിൽ 151 ആൺകുട്ടികളും 32 പെൺകുട്ടികളും ഉൾപ്പെടുന്നു. ഡ്രൈവുമായി ബന്ധപ്പെട്ട് ഇതുവരെ 47 പേരെ പിടികൂടിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും മനുഷ്യക്കടത്തുകാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ‘ഓപ്പറേഷൻ എഎഎച്ച്ടി’യുടെ ലക്ഷ്യം. റെയിൽ വഴിയുള്ള മനുഷ്യക്കടത്ത് തടയാൻ കഴിഞ്ഞ മാസം മുതലാണ് ഈ ഡ്രൈവ് ആരംഭിച്ചത്. സംസ്ഥാന പൊലീസ്, എൽ.ഇ.എകൾ, മറ്റ് പങ്കാളികൾ എന്നിവയെ ഏകോപിച്ചാണ് ‘ഓപ്പറേഷൻ എഎഎച്ച്ടി’ ആർപിഎഫ് ഫീൽഡ് യൂണിറ്റുകൾക്ക് ഡ്രൈവ് നടത്തുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2017, 2018, 2019, 2020 & 2021) 2178 പേരെ രക്ഷിച്ചതായി ആർപിഎഫ് അറിയിച്ചു. അടുത്തിടെ മഹാനന്ദ എക്‌സ്പ്രസിൽ നിന്ന് 21 ആൺകുട്ടികളെ ആർപിഎഫ് രക്ഷപ്പെടുത്തിയിരുന്നു. കുട്ടികളെ പ്രലോഭിപ്പിച്ച് ജോലിക്ക് കൊണ്ടുപോകുകയും കുറച്ച് പേരെ മദ്രസയിൽ പഠിപ്പിക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശം. സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പെടെ 4 പേരെ ആർപിഎഫ് പിടികൂടിയിരുന്നു.

Story Highlights: RPF rescues 183 minors under month-long campaign against human trafficking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here