നെഹ്‌റുവിന്റെയും വാജ്‌പേയിയുടെയും വിഡ്ഢിത്തം കൊണ്ടാണ് ഇന്ത്യ ടിബറ്റിനെയും തായ്വാനെയും ചൈനയ്ക്ക് വിട്ടുകൊടുത്തത്; സുബ്രഹ്മണ്യന്‍ സ്വാമി

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ ലാല്‍ നെഹ്‌റുവിനെയും അടല്‍ ബിഹാരി വാജ്‌പേയിയെയും വിമര്‍ശിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യന്‍ സ്വാമി. ടിബറ്റും തായ്‌വാനും ചൈനയുടെ ഭാഗമാണെന്ന് അംഗീകരിച്ച മുന്‍ പ്രധാനമന്ത്രിമാരുടെ നടപടി വിഡ്ഢിത്തമായെന്ന് സുബ്രമണ്യന്‍ സ്വാമി വിമര്‍ശിച്ചു.(Subramanian Swamy criticise nehrua and vajpayee)
ഇന്ത്യയുമായുള്ള യഥാര്‍ത്ഥ രേഖ(എല്‍എസി) പോലും ചൈന മാനിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല, ലഡാക്കിന്റെ ഭാഗങ്ങള്‍ ചൈനീസ് സൈന്യം പിടിച്ചെടുക്കുകയും ചെയ്യുന്നു. ചൈന ഇങ്ങനെ ഇന്ത്യന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ പ്രധാനമന്ത്രി മോദി മയക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
‘നെഹ്‌റുവിന്റെയും വാജ്‌പേയിയുടെയും മണ്ടത്തരം കൊണ്ടാണ് നമ്മളിന്നും ടിബറ്റും തായ്‌വാനും ചൈനയു
ടെ ഭാഗമാണെന്ന് വിശ്വസിക്കുന്നത്. നമുക്ക് എന്തെങ്കിലും തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പുകളുണ്ടെന്ന് അവരറിയണം. ചൈനയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തിനിടെയാണ് സ്വാമിയുടെ പ്രസ്താവന.
അതിനിടെ നെഹ്‌റുവിനെയും അംബേദ്കറെയും താരതമ്യം ചെയ്തുള്ള പ്രസ്താവനയും സുബ്രമണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം നടത്തി. എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ ഡിഎന്‍എയാണെന്നും രക്തത്തിന്റെ അടിസ്ഥാനത്തിലാണ് ജാതികളെ വേര്‍തിരിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ‘ഈ വേര്‍തിരിവ് സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയുന്നത് ഒരു വ്യക്തി ബുദ്ധിമാനും ധൈര്യശാലിയുമാണെങ്കില്‍ അവന്‍ ബ്രാഹ്മണനാണെന്നാണ്.
Read Also: നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം അപകടകരമെന്ന് ചൈന; നാളെ മുതല്‍ അതിര്‍ത്തിയില്‍ സൈനിക അഭ്യാസം
മഹാപണ്ഡിതനായ ബി ആര്‍ അംബേദ്കര്‍ പട്ടികജാതിക്കാരനല്ല, ബ്രാഹ്മണനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളില്‍ നിന്ന് നിരവധി ബിരുദങ്ങളും പിഎച്ച്ഡികളും നേടിയ അദ്ദേഹം ഭരണഘടനയ്ക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അംബേദ്കറാണ് നെഹ്റുവിനെക്കാള്‍ ബ്രാഹ്മണന്‍. കാരണം നെഹ്റുവിന്റെ കുടുംബാംഗങ്ങള്‍ പോലും നിരവധി പരീക്ഷകളില്‍ വിജയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഒരു പരീക്ഷയും ജയിച്ചിട്ടില്ല’. സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.
Story Highlights: Subramanian Swamy criticise nehrua and vajpayee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here