പെട്ടെന്ന് ഉറക്കം വരുന്നില്ലേ ? എങ്കിൽ ഈ വഴികൾ പരീക്ഷിച്ച് നോക്കൂ

എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരുന്നില്ല. ഈ പരാതിയുള്ളവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നല്ല നിങ്ങളുടെ ഉറക്കകുറവെങ്കിൽ ചെറിയ ചില വഴികളിലൂടെ നല്ല ഉറക്കം സ്വന്തമാക്കാം. ( tips to fall asleep easily )
4-7-8
ചിലർ രാത്രി ഇടയ്ക്ക് എഴുനേൽക്കും. പിന്നീട് ഉറക്കം വരില്ല. അത്തരക്കാർക്ക് 4-7-8 ടെക്‌നിക്ക് ഉപയോഗിക്കാം. ആദ്യം നാല് വരെ എണ്ണി ശ്വാസം എടുക്കുക. പിന്നീട് ഏഴ് വരെ എണ്ണി ശ്വാസം വിടുക. ശ്വാസം വിടുമ്പോൾ എട്ട് വരെ മനസിൽ എണ്ണുക. ഇതിലൂടെ ഹൃദയമിടിപ്പിന്റെ വേഗത കുറയുകയും ശരീരം ശാന്തമാവുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്ന് ഉറക്കം വരാനും ഇത് സഹായിക്കും.
Read Also: ബിയർ രുചിച്ച് പണം സമ്പാദിക്കാം; ബിയർ ടേസ്റ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
കാപ്പി, ചായ
ഉറങ്ങുന്നതിന് കുറഞ്ഞത് 6 മണിക്കൂർ മുൻപ വരെ മാത്രമേ കാപ്പിയോ ചായയോ കുടിക്കാൻ പാടുള്ളു. കാപ്പി പോലുള്ള പദാർത്ഥങ്ങൾ ഉറക്കം വരുന്നത് തടയും.
പശ്ചാത്തലം
ഉറങ്ങാൻ കിടക്കുന്ന മുറി ഇരുട്ട് നിറഞ്ഞതും ശാന്തവുമായിരിക്കണം. ഇഷ്ടപ്പെട്ട ബെഡ്ഷീറ്റുകളോ പുതപ്പോ തെരഞ്ഞെടുക്കാം. ശബ്ദമുള്ള അന്തരീക്ഷത്തിൽ കിടന്നുറങ്ങാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ മുറിയും ജനലു അടച്ച് ശബ്ദമില്ലാത്ത അന്തരീക്ഷം ഒരുക്കാം. സ്‌ക്രീൻ ടൈം കുറച്ച് പുസ്തകങ്ങൾ വായിച്ച് ഉറങ്ങുന്നതാണ് നല്ലത്.
Story Highlights: tips to fall asleep easily
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here