‘സിപിഐഎം പ്രവര്‍ത്തകര്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ല’; ആത്മഹത്യാ ശ്രമത്തില്‍ പ്രതികരണവുമായി യുവാവ്

വടകര തട്ടോളിക്കരയിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ പെട്രോളുമായി പോകേണ്ടി വന്ന സംഭവം വിവരിച്ച് വടകര സ്വദേശിയായ പ്രശാന്ത്. സിപിഐഎം പ്രാദേശിക നേതാക്കള്‍ തന്നെ തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് തനിക്ക് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നതെന്ന് പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. സിപിഐഎം പ്രാദേശിക നേതൃത്വം തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് പ്രശാന്തിന്റെ ആരോപണം. താന്‍ അംഗപരിമിതനാണ് എന്ന് പോലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. (vadakara man suicide attempt in front o house of cpim local leader)
സിപിഎം പ്രവര്‍ത്തകരായ പവിത്രന്‍, വിജയന്‍, രാമകൃഷ്ണന്‍ എന്നിവരാണ് നിരന്തരം ഭീഷണിപ്പെടുത്തുന്നതെന്ന് പ്രശാന്ത് പറയുന്നു. തന്റെ മീന്‍ വളര്‍ത്തലും താറാവ് കൃഷിയും ഇവര്‍ നശിപ്പിച്ചു. താന്‍ മത്സ്യകൃഷി ചെയ്തിരുന്ന കുളത്തില്‍ സിപിഐഎം പ്രാദേശിക നേതാക്കള്‍ വിഷം കലക്കിയെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് യുവാവ് ഉന്നയിക്കുന്നത്. ജീവിക്കാന്‍ മറ്റുവഴി ഇല്ലാതെ വന്നപ്പോഴാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചതെന്നും പ്രശാന്ത് വിശദീകരിച്ചു.
Read Also: Kerala Rain:സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
നിലവില്‍ പ്രശാന്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് പ്രശാന്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ സംഭവത്തില്‍ സിപിഐഎം ഉന്നത നേതൃത്വം പ്രതികരിക്കാന്‍ തയാറായിട്ടില്ല.
Story Highlights: vadakara man suicide attempt in front o house of cpim local leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here