ആലപ്പുഴ എ.സി. റോഡില്‍ വെള്ളം കയറി; വാഹനയാത്ര ഒഴിവാക്കണം; കളക്ടർ

മഴ കനത്തതോടെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. പ്രദേശത്ത് കൂടിയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ കൃഷ്ണ തേജ അറിയിച്ചു. അതേസമയം പറമ്പിക്കുളം ഡാമില്‍ നിന്നുള്ള വെള്ളം വരവ് കൂടി. പൊരിങ്ങല്‍കുത്ത് ഡാമിന്റെ മൂന്നാം ഷട്ടറും തുറന്നു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.(avoid travel through alappuzha changanassery road)
കൂടാതെ നിലവിൽ ആലപ്പുഴ മഴ ജില്ലയിൽ ശക്തമല്ല. കുട്ടനാട്ടിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷെ വ്യാപകമായ വെള്ളക്കെട്ട് കാരണം ഗതാഗത യാത്ര ദുഷ്‌കരമാണ്. പലയിടങ്ങളിലും റോഡുകളിൽ കുഴികളാണ്. അപ്പർ കുട്ടനാട് മേഖലയിൽ ചെറിയ ആശങ്കയാണുള്ളത്. തീരപ്രദേശ മേഖലയിലാണ് കൂടുതൽ ആശങ്ക.
അതേസമയം കോഴിക്കോട് ജില്ലയിലും ഇടവിട്ടുള്ള മഴ തുടരുകയാണ്. മലയോര മേഖലയിൽ പലയിടത്തും രാത്രി വെള്ളക്കെട്ട് ഉണ്ടായെങ്കിലും രാവിലെ സാധാരണ നിലയിലായി. മഴക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഇരുപതായി.
232 കുടുംബങ്ങളിലായി 796 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. പറവൂർ താലൂക്കിൽ ഒൻപതും ആലുവ താലൂക്കിൽ അഞ്ച് ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. മഴയ്ക്ക് ശമനമായതോടെ പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു. മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ തന്നെയാണ്.
Story Highlights: avoid travel through alappuzha changanassery road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here