സിപിഐഎമ്മുമായി ധാരണ; ബിജെപി ജില്ലാ ഓഫീസ് ഉപരോധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍

കാസർഗോഡ് ബിജെപിയിൽ വീണ്ടും ഭിന്നത രൂക്ഷം. ഒരു വിഭാഗം പ്രവർത്തകർ ബിജെപിയുടെ ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചു. കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മുമായി ധാരണ ഉണ്ടാക്കിയെന്നും ഇത് ജില്ലാ നേതാക്കളുടെ അറിവോടെയാണെന്നും നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഓഫീസ് ഉപരോധം.സിപിഐഎം-ബിജെപി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് നേരത്തെ ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ പി രമേശ് രാജിവച്ചിരുന്നു.(bjp workers protest at kasargod)
നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ 30 ന് നടപടിയെടുക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും നടപടിയെടുക്കാത്തതിനാലാണ് പ്രവര്‍ത്തകര്‍ പരസ്യമായി വീണ്ടും രംഗത്തെത്തിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റേ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
Story Highlights: bjp workers protest at kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here