തിരുവനന്തപുരം മെഡിക്കൽ കോളജിന് തൊട്ടടുത്തുള്ള ലോഡ്ജിൽ കഞ്ചാവ് കച്ചവടം; പ്രതിയെ കുടുക്കി പൊലീസ്

തിരുവനന്തപുരം മെഡിക്കൽ കോളജിന് തൊട്ടടുത്തുള്ള ലോഡ്ജിൽ നിന്ന് കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. വിഴിഞ്ഞം ആവാടുതുറ പന്തപ്ലാവിള വീട്ടിൽ ഷിബുവിനെയാണ് (39) മൂന്ന് കിലോ കഞ്ചാവുമായി മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും മറ്റ് സമീപ പ്രദേശങ്ങളിലും കഞ്ചാവ് എത്തിക്കുന്ന മുഖ്യ കണ്ണികളിൽ ഒരാളാണ് പിടിയിലായ ഷിബു. ( Cannabis trade at the lodge; accused was arrested )
Read Also: ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി; അട്ടപ്പാടിയില്‍ യുവാവ് അറസ്റ്റില്‍
തമിഴ്നാട്ടിൽ നിന്നും ആന്ധാപ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവ് മെഡിക്കൽ കോളജിന് സമീപമുള്ള ലോഡ്ജിൽ എത്തിച്ച് ചെറിയ കവറുകളിലാക്കി ചില്ലറ വില്പനക്കാർക്ക് എത്തിക്കുന്നതാണ് ഇയാളുടെ രീതി. മെഡിക്കൽ കോളജിന് സമീപമുള്ള ലോഡ്ജുകൾ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് എത്തിച്ച് ഇടനിലക്കാർ മുഖേന ഇയാൾ ചില്ലറ വില്പന നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. ഇവിടെ ലഹരി മരുന്ന് വില്പന തടയുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി. ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Highlights: Cannabis trade at the lodge; accused was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here