Advertisement

കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; നാശനഷ്ടമില്ല; ഫയർഫോഴ്‌സ് സംഭവസ്ഥലത്തേക്ക് തിരിച്ചു

August 4, 2022
Google News 1 minute Read
koottickal landslide

കൂട്ടിക്കലിലുണ്ടായത് ഉരുൾപ്പൊട്ടലല്ല, മണ്ണിടിച്ചിൽ; തിരുത്തി ജില്ലാ ഭരണകൂടം ( Story Updated at 08:18am)

കോട്ടയം കൂട്ടിക്കലിലുണ്ടായത് ഉരുൾപ്പൊട്ടലല്ല മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം. കൂട്ടിക്കലിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് പുതിയ അറിയിപ്പ്.

കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടൽ. വെമ്പാല മുക്കുളം മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ജനവസമേഖലയല്ലാത്തതിനാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടു. ( koottickal landslide )

ഇന്ന് പുലർച്ചെ മൂന്നേ മുക്കാലോടെയാണ് ഉരുൾപ്പൊട്ടൽ ഉണ്ടായതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റാണ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുന്നത്.

കോട്ടയം മണിമലയാറിൽ ഇന്ന് ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇന്നലെ ജലനിരപ്പ് താഴ്ന്ന നിലയിലായിരുന്നു.

Story Highlights: koottickal landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here