കക്കി റിസർവോയറിൽ ബ്ലു അലേർട്ട്

കക്കി റിസർവോയറിൽ ബ്ലു അലേർട്ട് പ്രഖ്യാപിച്ചു .973. 7 5 മീറ്റർ ആണ് നിലവിലെ ജലനിരപ്പ് . ഇതോടെയാണ് കാക്കി റിസർവോയലിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്. അതേസമയം ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് 7.27 ആയി തുടരുന്നുവെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. രാത്രി കാര്യമായ മഴ പെയ്തത് ഇടുക്കിയിലും തെക്കന്‍ ജില്ലകളിലും മാത്രമാണ്. തെക്കന്‍ കര്‍ണാടകത്തിലേക്ക് മഴ മാറുന്നു. മുല്ലപ്പെരിയാറിൽ രണ്ടാം മുന്നറിയിപ്പ് ആയില്ല. എന്‍ഡിആര്‍എഫിനെ വിന്യസിക്കുമെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.(blue alert in kakki reservoir)
അതേസമയം വെള്ളപ്പൊക്കത്തെ തുടർന്ന് തിരുവല്ല താലൂക്കിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായാണ് പുതിയ ക്യാമ്പുകൾ തുറന്നത്. ഇതോടെ താലൂക്കിലാകമാനം തുറന്ന ക്യാമ്പുകളുടെ എണ്ണം 42 ആയി. വിവിധ ക്യാമ്പുകളിലായി 422 കുടുംബങ്ങളിലെ 1315 പേരെയാണ് മാറ്റിപ്പാർച്ചിരിക്കുന്നത്. വെള്ളം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് തഹസിൽദാർ പി. ജോൺ വർഗീസ് പറഞ്ഞു.
മഴക്കെടുതിയെത്തുടർന്ന് കോട്ടയം ജില്ലയിൽ 55 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 505 കുടുംബങ്ങളിൽനിന്നുള്ള 1583 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തെത്തുടർന്ന് കോട്ടയം, വൈക്കം, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ ക്യാമ്പുകൾ തുറന്നത്. മീനച്ചിൽ താലൂക്ക് – 17, കാഞ്ഞിരപ്പള്ളി – 4, കോട്ടയം – 28, ചങ്ങനാശേരി-3, വൈക്കം- 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
Story Highlights: blue alert in kakki reservoir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here