എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമായി ബസ് നിര്‍ത്തിയിട്ടു: ലൈസന്‍സ് റദ്ദാക്കി

എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമായി വാഹനം നിര്‍ത്തിയിട്ട സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് പത്തു ദിവസത്തേക്ക് റദ്ദാക്കി. എറണാകുളം – കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി റെജി എന്നയാളുടെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത് ( Private bus driver license cancelled ).
ചോറ്റാനിക്കരക്കും മുളന്തുരുത്തി പള്ളിത്താഴത്തിനുമിടയിലുള്ള റെയില്‍വേ ഗേറ്റ് അടഞ്ഞു കിടന്നിരുന്ന സമയത്തു പള്ളിത്താഴം ഭാഗത്തു നീണ്ട വാഹനനിര വകവെക്കാതെ റെജി ഓടിച്ചിരുന്ന വാഹനം ചോറ്റാനിക്കര ഭാഗത്തു നിന്നുള്ള വാഹനം കടന്നു പോവേണ്ട വഴിയിലൂടെ അലക്ഷ്യമായും അശ്രദ്ധമായും ഓടിച്ചു കൊണ്ട് വരികയും മറ്റു വാഹനങ്ങള്‍ക്ക് വാഹനതടസം ഉണ്ടാക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി. പരാതി ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ജി.അനന്തകൃഷ്ണന്‍ റെജിയുടെ ലൈസന്‍സ് റദ്ദാക്കിയത്.
Read Also: മധു കേസില്‍ ഇടത് സര്‍ക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായി: കെ.സുരേന്ദ്രന്‍
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് തത്കാലികമായി റദ്ദാക്കിയിരുന്നു. വൈക്കം സ്വദേശിയായ ജിഷ്ണു രാജിന്റെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആഗസ്റ്റ് 4 മുതല്‍ ഒന്‍പതു ദിവസത്തേക്ക് റദ്ദാക്കിയത്.
വൈക്കം -ഇടക്കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യാത്രക്കാരി ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുന്‍പ് തന്നെ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞിരുന്നു. വാഹനം നിര്‍ത്താമെന്ന് മറുപടി നല്‍കിയ ഡ്രൈവര്‍ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുന്‍പോട്ട് ഓടിച്ചു പോവുകയായിരുന്നു. അടുത്ത ദിവസം ഈ വിവരം ചോദ്യം ചെയ്ത യാത്രക്കാരിയെ ഡ്രൈവര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. പരാതി ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ജി.അനന്തകൃഷ്ണന്‍ ജിഷ്ണു രാജിന്റെ ലൈസന്‍സ് റദ്ദാക്കിയത്.
Story Highlights: Bus stopped for obstructing oncoming vehicles: license cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here