Advertisement

മമത ബാനര്‍ജി ഇന്ന് പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും

August 5, 2022
Google News 3 minutes Read
mamata banerjee meeting with pm Modi and draupadi murmu

ഡല്‍ഹിയിലുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് 4.30 നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.( mamata banerjee meeting with pm Modi and draupadi murmu)

വൈകീട്ട് 6.30 ന് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ മമത കാണും. ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനായി നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മമത മറ്റ് പരിപാടികള്‍ ഒന്നും തന്നെ ഇതുവരെനിശ്ചയിച്ചിട്ടില്ല.

Read Also: ബീഹാറിൽ വ്യാജ മദ്യ ദുരന്തം; ആറ് പേർ മരിച്ചു, നിരവധിപേർ ആശുപത്രിയിൽ

ഡല്‍ഹിയില്‍ തുടരുന്ന മമത തൃണമൂല്‍ എംപിമാരുടെ യോഗം വിളിച്ച് പാര്‍ലമെന്റിന്റെ നിലവിലെ സമ്മേളനത്തെക്കുറിച്ചും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. പശ്ചിമ ബംഗാളിലെ ഏഴ് പുതിയ ജില്ലകളുടെ പേരുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും മമത എംപിമാരോട് ആരാഞ്ഞുവെന്നാണ്് റിപ്പോര്‍ട്ട്.

Story Highlights: mamata banerjee meeting with pm Modi and draupadi murmu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here