“എത്രകാലം ഇതിനകത്ത് കഴിയും”; കൂട്ടിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന കുറുമ്പൻ പാണ്ടയുടെ രസകരമായ വീഡിയോ…

പിന്നല്ല, എത്രനാൾ ഇങ്ങനെ കഴിയും. മൃഗശാലയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന പാണ്ടയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ചൈനയിലെ ബെയ്ജിങ് മൃഗശാലയിലാണ് കൗതുകകരമായ ഈ സംഭവം അരങ്ങേറിയത്. മെങ് ലാൻ എന്നാണ് പാണ്ടയുടെ പേര്. മൃഗശാലയിലെത്തിയ സന്ദർശകർ നോക്കിനിൽക്കേയാണ് ഈ സാഹസത്തിന് പാണ്ട മുതിർന്നത്. മൃഗശാലയ്ക്ക് അകത്തും പൊതുവെ ഇവന് കുസൃതി കൂടുതലാണ് എന്നാണ് ജീവനക്കാർ മെങ് ലാങ്ങിനെ കുറിച്ച് പറയുന്നത്. 6 വയസുകാരൻ മെങ് ലാൻ ഇരുമ്പ് വേലിക്കെട്ടിന് മുകളിലൂടെ കയറിയാണ് പുറത്തേക്ക് കടക്കാൻ ശ്രമിച്ചത്.
ഷെങ്ഡു ഗവേഷണ കേന്ദ്രത്തിൽ 2015 ലാണ് മെങ് ലാൻ ജനിച്ചത്. രണ്ട് വർഷം മുൻപ് ബെയ്ജിങ് സൂവിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടുത്തെ ബാക്കി പാണ്ടകളെ അപേക്ഷിച്ച് ആളൊരു കുറുമ്പനാണ്. ഭക്ഷണം നൽകാമെന്ന് പറഞ്ഞാണ് പാണ്ടയെ ഈ സാഹസത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.
മൃഗശാലയിൽ എത്തിയ സന്ദർശകരാണ് ഈ വീഡിയോ പകർത്തിയത്. ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ മെങ് ലാനിന്റെ മതിൽചാട്ടം ഇപ്പോൾ വൈറലാണ്. കുസൃതി കുറച്ച് കൂടിപോയെന്നാണ് പാണ്ടയെ കുറിച്ചുള്ള ആളുകളുടെ പ്രതികരണം. എന്താണെങ്കിലും ആളിപ്പോൾ ഒരു താരമാണ്. ഇതോടെ പാണ്ടയുടെ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് മൃഗശാല അധികൃതർ.
Story Highlights : Panda escapes from zoo enclosure in hilarious video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here