ആം ആദ്മി പ്രവര്‍ത്തകനെ മമ്പാട് പഞ്ചായത്ത് മെമ്പര്‍ മര്‍ദിച്ചതായി പരാതി; മനപൂര്‍വം പ്രകോപനമുണ്ടാക്കിയതെന്ന് സിപിഐഎം

മലപ്പുറത്ത് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെ മമ്പാട് പഞ്ചായത്ത് മെമ്പര്‍ മര്‍ദിച്ചതായി പരാതി. ഗ്രാമസഭ ചേരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണ കാരണമെന്നാണ് ആരോപണം. ആം ആദ്മി പാര്‍ട്ടി വണ്ടൂര്‍ മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ സവാദ് അലിപ്രയാണ് മര്‍ദനത്തിനിരയായത്. (Aam Aadmi worker was beaten up by Mampad panchayat member)
എന്നാല്‍ സവാദ് അലിപ്ര ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച് വിഡിയോ പകര്‍ത്തിയതാണെന്ന് സിപിഐഎം വിശദീകരിച്ചു. സവാദ് പഞ്ചായത്തിലെത്തി സ്ഥിരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും സിപിഐഎം പ്രാദേശിക നേതാക്കള്‍ പറയുന്നു. ഗ്രാമസഭയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതി ചോദ്യം ചെയ്ത് വിഡിയോ പകര്‍ത്താന്‍ സവാദ് അലിപ്ര ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു
പഞ്ചായത്ത് അധികൃതര്‍ വേറെ മിനിട്‌സ് സൂക്ഷിക്കുന്നു എന്ന് കാട്ടി സവാദ് അലിപ്ര വിവരാവകാശം നല്‍കിയിരുന്നു. ഇത് പ്രകോപനമുണ്ടാകാന്‍ കാരണമായെന്നാണ് വിവരം. പഞ്ചായത്ത് സെക്രട്ടറിയെ കാണാനാണ് സവാദ് അലിപ്ര എത്തിയിരുന്നത്. മര്‍ദനത്തിന്റെ വിഡിയോ മൊബൈലില്‍ പകര്‍ത്തിയ അദീബ് ലാല്‍ എന്ന വ്യക്തിയേയും മര്‍ദിക്കാന്‍ ശ്രമം നടന്നെന്നും ആരോപണമുണ്ട്.
Story Highlights: Aam Aadmi worker was beaten up by Mampad panchayat member
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here