Advertisement

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 75 ഉത്പന്നങ്ങള്‍ക്ക് മെഗാ ഡിസ്‌കൗണ്ടുകള്‍; ഫ്രീഡം സെയിലുമായി മൈ ജി

August 6, 2022
Google News 3 minutes Read

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഫറുകളുടെ പെരുമഴയുമായി മൈ ജി. 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 75 ഉത്പന്നങ്ങള്‍ക്ക് മെഗാ ഡിസ്‌കൗണ്ടുകളും അത്യുഗ്രന്‍ ക്യാഷ്ബാക്ക് ഓഫറുകളും നല്‍കുന്ന ഫ്രീഡം സെയില്‍ മൈജി ഷോറൂമുകളില്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകളും ആക്‌സസറീസും ഗൃഹോപകരണങ്ങളും ലാപ്‌ടോപുകളും മറ്റ് ഗാഡ്ജറ്റുകളും മികച്ച ഓഫര്‍ വിലയില്‍ ഫ്രീഡം സെയിലില്‍ ലഭിക്കും. കേരളത്തിലുടനീളമുള്ള മൈ ജി ഷോറൂമുകളില്‍ ഓഫര്‍ ലഭ്യമാകും. (freedom sale offers myg independence day discount for gadgets )

ഫ്രീഡം ഓഫറിന്റെ ഭാഗമായി കിച്ചണ്‍ അപ്ലയന്‍സസ് 64 ശതമാനം വരെ വിലക്കുറവില്‍ മൈ ജി ഷോറൂമുകളില്‍ നിന്നും ലഭിക്കും. മൊബൈല്‍ ഫോണുകള്‍ക്ക് ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 1,275 രൂപ ക്യാഷ്ബാക്കായി ലഭിക്കുന്ന ഓഫറും മൈ ജി ഒരുക്കിയിട്ടുണ്ട്.

വെറും ഒരു രൂപ മാത്രം അടച്ചുകൊണ്ട് ടാബ്‌ലെറ്റ് ഉടനടി വീട്ടിലെത്തിക്കാന്‍ കഴിയുന്ന പ്രത്യേക ഓഫറും ഫ്രീഡം സെയിലിന്റെ ഭാഗമായി മൈ ജി ഷോറൂമുകളില്‍ നിന്നും ലഭിക്കും. സെയിലിന്റെ ഭാഗമായി വാഷിംഗ് മെഷീനുകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. റെഫ്രിജറേറ്ററുകള്‍ക്ക് 30 ശതമാനം വരെ കിഴിവും മൈ ജി ഫ്രീഡം സെയിലിന്റെ ഭാഗമായി നല്‍കുന്നുണ്ട്.

20,990 രൂപ മുതലുള്ള ലാപ്‌ടോപ്പുകള്‍ മൈ ജി ഷോറൂമില്‍ നിന്നും ലഭിക്കും. ലാപ്‌ടോപ്പുകള്‍ക്കൊപ്പം വയര്‍ലെസ് കീബോര്‍ഡും മൗസും സ്മാര്‍ട്ട് വാച്ചും സൗജന്യമായി നല്‍കും. അക്‌സസറീസുകള്‍ക്ക് 75 ശതമാനം വരെ ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. ടിവികള്‍ക്ക് 66 ശതമാനം വരെ ഡിസ്‌കൗണ്ടുണ്ടാകും.

Story Highlights: freedom sale offers myg independence day discount for gadgets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here