Advertisement

വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു; സ്വര്‍ണവിലയില്‍ ഇന്ന് കുറവ്

August 6, 2022
Google News 2 minutes Read
gold rate today 6-8-22

രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഒരു ദിവസം കൊണ്ട് സ്വര്‍ണം പവന് 480 രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ചയുണ്ടായ നേരിയ കുറവിന് ശേഷം ഇന്ന് 320 രൂപയാണ് ഒരു പവന് കുറഞ്ഞത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,800 രൂപയായി.

സ്വര്‍ണം ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞു. രണ്ട് ദിവസമായി ഗ്രാമിന് ഏറിയും കുറഞ്ഞും വിപണിവില മാറിയിരുന്നു. ഇന്ന് ഗ്രാമിന് 4700 രൂപയായി. ഇന്നലെ 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഓഗസ്റ്റ് 1 മുതല്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.

Read Also: Money Saving : രണ്ട് വർഷം കൊണ്ട് 5 ലക്ഷം രൂപ നേടാം; അറിയാം ഈ നിക്ഷേപ പദ്ധതിയെ കുറിച്ച്

അതേസമയം കേരളത്തില്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഇന്നലെ നാല് രൂപയുടെ വര്‍ധനവിന് ശേഷം 64 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വിപണിനിരക്ക്.

Story Highlights: gold rate today 6-8-22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here