Money Saving : രണ്ട് വർഷം കൊണ്ട് 5 ലക്ഷം രൂപ നേടാം; അറിയാം ഈ നിക്ഷേപ പദ്ധതിയെ കുറിച്ച്

സുരക്ഷിത നിക്ഷേപം, അതാണ് കെഎസ്എഫ്ഇ ചിട്ടികൾ നൽകുന്ന ഉറപ്പ്. മാത്രമല്ല ഹ്രസ്വകാല ഡിവിഷ്ണൽ ചിട്ടികളാകുമ്പോൾ നിക്ഷേപകർക്ക് പ്രിയം കൂടും. അത്തരമൊരു ചിട്ടിയാണ് ഇത്. ( get 5 lakhs in 2 years investment scheme )
കെഎസ്എഫ്ഇ ഹ്രസ്വകാല ചിട്ടികളുടെ കാലാവധി 25 മാസം മുതൽ 60 മാസം വരെയാണ്. 25 മാസ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ കെഎസ്എഫ്ഇ ഹ്രസ്വകാല ചിട്ടിയുടെ മാസ അടവ് 20,000 രൂപയാണ്. 2 വർഷവും 1 മാസവുമുള്ള ഈ ചിട്ടിയിൽ നിന്ന് 5 ലക്ഷം രൂപ ലഭിക്കും. ചിട്ടിയിൽ 30 ശതമാനം വരെ കുറച്ച് വിളിക്കാൻ സാധിക്കും. 30 ശതമാനം വരെ വിളിച്ചെടുത്താൽ 3.5 ലക്ഷം രൂപവരെ നേടാൻ സാധിക്കും.
Read Also: ഒറ്റത്തവണ നിക്ഷേപിച്ചാൽ മതി; പ്രതിമാസം പണം നിങ്ങൾക്ക് ലഭിക്കും; പോസ്റ്റ് ഓഫിസ് പദ്ധതി
30 ശതമാനം കിഴിവിൽ പോകുന്ന മാസങ്ങളിൽ മറ്റ് നിക്ഷേപകർക്ക് 5,000 രൂപ വീതം ലാഭ വിഹിതം ലഭിക്കും. അതുകൊണ്ട് തന്നെ മാസത്തിൽ 15,000 രൂപ അടച്ചാൽ മതിയാകും. ഓരോ മാസത്തിലും ചിട്ടി എത്ര ശതമാനം കിഴിവിൽ ലേലത്തിൽ പോയി എന്നതിനെ അടിസ്ഥാനമാക്കിയാണ് മാസ അടവ് ക്രമീകരിക്കുന്നത്.
Story Highlights: get 5 lakhs in 2 years investment scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here