Advertisement

നാലാം ടി-20: ഇന്ത്യക്ക് ബാറ്റിംഗ്; സഞ്ജു കളിക്കും

August 6, 2022
Google News 6 minutes Read

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി-20 മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ വിൻഡീസ് നായകൻ നിക്കോളാസ് പൂരാൻ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. വിൻഡീസ് മാറ്റമില്ലാതെ ഇറങ്ങുമ്പോൾ ഇന്ത്യൻ നിരയിൽ മൂന്ന് മാറ്റങ്ങളുണ്ട്. ശ്രേയാസ് അയ്യർ, ആർ അശ്വിൻ, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ പുറത്തിരിക്കുമ്പോൾ സഞ്ജു സാംസൺ, അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിൽ ഇടംനേടി. മഴ മൂലം വൈകിയാണ് ടോസ് ഇട്ടത്. പരമ്പരയിൽ മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യ 2-1 എന്ന നിലയിൽ മുന്നിട്ടുനിൽക്കുകയാണ്.

ടീമുകൾ

ഇന്ത്യ: Rohit Sharma(c), Suryakumar Yadav, Rishabh Pant(w), Sanju Samson, Deepak Hooda, Dinesh Karthik, Axar Patel, Avesh Khan, Bhuvneshwar Kumar, Ravi Bishnoi, Arshdeep Singh

വെസ്റ്റ് ഇൻഡീസ്: Brandon King, Kyle Mayers, Nicholas Pooran(c), Rovman Powell, Shimron Hetmyer, Devon Thomas(w), Jason Holder, Dominic Drakes, Akeal Hosein, Alzarri Joseph, Obed McCoy

Story Highlights: india batting west indies sanju samson


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here