Advertisement

കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ്; ഡൽഹി യാത്ര റദ്ദാക്കി

August 6, 2022
Google News 2 minutes Read

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് കൊവിഡ്. വൈറസ് ബാധയെ തുടർന്ന് ഡൽഹി യാത്ര റദ്ദാക്കിയതായി മുഖ്യമന്ത്രി ശനിയാഴ്ച അറിയിച്ചു.

“നേരിയ ലക്ഷണങ്ങളോടെ എനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു, വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയവർ ദയവായി രോഗ പരിശോധന നടത്തണം. ഡൽഹിയിലേക്കുള്ള എന്റെ യാത്ര റദ്ദാക്കി” മുഖ്യമന്ത്രി കന്നഡയിൽ ട്വീറ്റ് ചെയ്തു.

ജൂലൈ 25 ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബൊമ്മൈ രണ്ട് ദിവസത്തെ ഡൽഹി സന്ദർശനം നടത്തിയിരുന്നു.

Story Highlights: Karnataka CM Bommai tests Covid positive, cancels Delhi trip

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here