ചമ്പക്കുളം പാടശേഖരത്തിൽ മടവീണു

ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടശേഖരത്തിൽ മടവീണു. രണ്ടാം കൃഷി ഇറക്കിയ 350 ഏക്കർ പടശേഖരത്തിലാണ് മട വീണത്. 170 കർഷകർ ഉള്ള പടശേഖരമാണിത്. 50 ദിവസം പ്രായമായ നെല്ലാണ് ഇന്നലെ രാത്രി മട വീണതോടെ മുങ്ങിയത്.
കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മടയിൽ ചില വിള്ളലുകൾ ഉണ്ടായിരുന്നു. തുടർന്ന് മട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ ഇന്നലെ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാവുകയും മട പൂർണമായും തകർന്ന് വീഴുകയായിരുന്നു. പിന്നാലെ പാടശേഖരത്തിലേക്ക് വെള്ളം കയറുകയായിരുന്നു. അപ്രതീക്ഷിതമായി പെയ്യുന്ന മഴ ഇവിടുത്തെ കർഷരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
Read Also: Kerala Rains: മൂവാറ്റുപുഴ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു; പുതിയ പാലത്തില്‍ ഗതാഗതനിരോധനം
Story Highlights: Rise in water level Champakulam paddy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here