Advertisement

പത്തനംതിട്ട കിടങ്ങന്നൂര്‍ എഴുകാട് പാടത്ത് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി

August 6, 2022
Google News 2 minutes Read
BOAT MISSING PATHANAMTHITTA

പത്തനംതിട്ട കിടങ്ങന്നൂര്‍ എഴുകാട് പാടത്ത് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. പ്രദേശവാസിയായ വിശ്വനാഥനെയും, രണ്ടു പേരെയുമാണ് കാണാതായത്. ഫയര്‍ ഫോഴ്‌സ് പ്രദേശത്തേക്ക് എത്തുന്നു ( BOAT MISSING PATHANAMTHITTA ).

അതേസമയം, ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് തീരുമാനം. എത്ര അളവ് ജലം ഒഴുക്കണമെന്ന് തീരുമാനമായില്ല. ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി. ഇടുക്കിയില്‍ വീണ്ടും മഴ ശക്തമാവുകയാണ്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ പല പ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു. ചെറുതോണി, മുരിക്കാശ്ശേരി, കരിമ്പന്‍, ചേലച്ചുവട്, രാജകുമാരി,കട്ടപ്പന, ദേവികുളം എന്നിവിടങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു.

Read Also: ദേശീയ പതാക ഉയര്‍ത്താനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം: കെ.സുരേന്ദ്രന്‍

ഇടുക്കി അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് 2382.53 അടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് ഇത്തവണ കൂടുതലാണ്. റൂള്‍ കര്‍വിലേക്ക് എത്തിയാലും ഇപ്പോള്‍ ആശങ്ക ഉണ്ടാകേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

മഴ തുടര്‍ന്നാല്‍ ഡാമില്‍ ജലം ഒഴുക്കിവിടേണ്ടതായും വരും. ഇത് എറണാകുളം ജില്ലയുമായി കൂടിയാലോചിച്ച് വേണം തീരുമാനിക്കാന്‍. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്താന്‍ തന്നെ 8-9 മണിക്കൂറെടുക്കും. റൂള്‍ കര്‍വ് കമ്മിറ്റിയുടെ യോഗം ഇന്ന് ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. മന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: Three people are missing after their boat capsized in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here