Advertisement

റെയിൽവേ ട്രാക്കിലൂടെ നടന്ന സ്ത്രീകള്‍ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു; ഒരാൾ മരിച്ചു

August 6, 2022
Google News 2 minutes Read

ചാലക്കുടി റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു. ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടിൽ വീണ സ്ത്രീകളിൽ ഒരാൾ മരിച്ചു. ദേവീകൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ പരുക്കേറ്റ് ആശുപത്രിയിലാണ്. ട്രെയിൻ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു.two ladies fell into chalakkudy canal

Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വി.ആര്‍.പുരത്ത് റോഡില്‍ വെള്ളക്കെട്ടായതിനാലാണ് ഇവർ ട്രാക്കിലൂടെ നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.വെള്ളത്തിൽ വീണ ഫൗസിയയെ നാട്ടുകാർ രക്ഷപ്പെടുത്തി.

Story Highlights: two ladies fell into chalakkudy canal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here