Advertisement

മൂ​ന്ന​ര​ക്കി​ലോ​ ​തൂ​ക്ക​മു​ള്ള​ ഇ​രു​ത​ല​മൂ​രി​യെ അ​ഞ്ചു​കോ​ടി​ രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ

August 7, 2022
Google News 2 minutes Read
Attempt to sell Erycinae; young man arrested

ഇ​രു​ത​ല​മൂ​രി​യെ​ ​വി​ൽ​ക്കാ​ൻ ശ്രമിക്കുന്നതിനിടെ ​യു​വാ​വ് ​പിടിയിലായി.​ ​വേ​ങ്ങൂ​ർ​ ​സ്വ​ദേ​ശി​ ​പു​ല്ലൂ​ർ​ശ​ങ്ങാ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ആ​ഷി​ഖി​നെ​യാ​ണ് (30​)​ പൊലീസ് അറസ്റ്റ് ചെയ്തത്. മൂ​ന്ന​ര​ക്കി​ലോ​ ​തൂ​ക്ക​മു​ള്ള​ ഇ​രു​ത​ല​മൂ​രി​യെ​ ​​​അ​ഞ്ചു​കോ​ടി​യോ​ളം​ ​രൂ​പ​യ്ക്ക് ​വി​ൽക്കാനായിരുന്നു ശ്രമം. ഇ​രു​ത​ല​മൂ​രി​യെ വാങ്ങാനായി കേരളത്തിന് അ​ക​ത്തും​ ​പു​റ​ത്തു​മു​ള്ള​ ​നിരവധിയാളുകൾ ​ആ​ഷി​ഖിനെ ​സ​മീ​പി​ച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.​ ​

ഇ​രു​ത​ല​മൂ​രി​യെ​ ബാ​ഗി​ലാ​ക്കി​ ​കൊ​ണ്ടു​പോ​വു​മ്പോ​ഴാ​ണ് ​പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​പ്ര​തി​യെ​ ​പാ​മ്പി​നൊ​പ്പം​ ​തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി​ ​ക​രു​വാ​ര​ക്കു​ണ്ട് ​വ​നം​വ​കു​പ്പ് ​അ​ധി​കൃ​ത​ർ​ക്ക് ​കൈ​മാ​റി.​ ​സം​ഘ​ത്തി​ലെ​ ​മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് ​വി​വ​രം​ ​ല​ഭി​ച്ചെന്നും ഉടൻ എല്ലാവരെയും പിടികൂടുമെന്നും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ​ ​ഡി​വൈ.​എ​സ്.​പി​ ​എം.​ സ​ന്തോ​ഷ് ​കു​മാ​റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read Also: പീഡന കേസ്; എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി

വ​ന്യ​ജീ​വി​ ​സം​ര​ക്ഷ​ണ​ ​നി​യ​മ​പ്ര​കാ​രം​ ​ഇ​വ​യെ​ ​പി​ടി​ക്കു​ന്ന​തും​ ​കൈ​വ​ശം​ ​വ​യ്ക്കു​ന്ന​തും​ ​വി​ൽ​ക്കു​ന്ന​തും​ ​ശി​ക്ഷാ​ർ​ഹ​മാ​ണ്.​ ത​ല​യും​ ​വാ​ലും​ ​കാ​ണാ​ൻ​ ​ഒ​രു​ ​പോ​ലെ​യി​രി​ക്കു​ന്ന​തി​നാ​ലാ​ണ് ​ഇ​വ​യെ​ ​ഇ​രു​ത​ല​മൂ​രി​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ത്.​ ​ഇ​വ​യു​ടെ​ ​തൂ​ക്ക​ത്തി​ന​നു​സ​രി​ച്ച് ​അ​ന്താ​രാ​ഷ്ട്ര​മാ​ർ​ക്ക​റ്റി​ൽ​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​ ​വി​ല​യു​ണ്ട്.​ ​അ​ന്ധ​വി​ശ്വാ​സ​ത്തി​ന്റെ​ ​പേ​രി​ൽ​ ​മ​ന്ത്ര​വാ​ദ​ത്തി​നും മറ്റുമായി ഇ​രു​ത​ല​മൂ​രി​യെ​ ഉപയോ​ഗിക്കാറുണ്ട്.​ ​

Story Highlights: Attempt to sell Erycinae; young man arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here