മധ്യപ്രദേശിൽ യുവാവ് പശുവിനെ പീഡിപ്പിച്ചു, പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ

മധ്യപ്രദേശിലെ ഗ്വാളിയോറിൽ അജ്ഞാതനായ യുവാവ് പശുവിനെ പീഡിപ്പിച്ചു. ഓഗസ്റ്റ് നാലിന് ദീൻദയാൽ നഗറിലാണ് സംഭവം. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ഹിന്ദു സംഘടനകൾ, പീഡന വീഡിയോ സഹിതം പൊലീസിൽ പരാതി നൽകി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
പശു സംരക്ഷണ സംഘടനയായ രാഷ്ട്രീയ ഗൗരക്ഷ വാഹിനിയുടെ ഡിവിഷണൽ പ്രസിഡന്റ് നിർപത് സിംഗ് തോമറാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പൊലീസ് യുവാവിനായി തെരച്ചിൽ ആരംഭിച്ചു. മഹാരാജ്പുര സ്റ്റേഷൻ പരിധിയിലെ ദീൻദയാൽ നഗർ സെക്ടർ 2 ലാണ് സംഭവം. പ്രദേശത്തെ ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ജോലിക്കാരൻ വിവരം വീട്ടുടമയെ അറിയിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് പശു സംരക്ഷണ സംഘടനകൾ സംഭവത്തിൽ പരാതി നൽകിയത്.
Story Highlights: Case Against Madhya Pradesh Man For “Unnatural Act” With Cow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here