Advertisement

ഫിലിപ്പിനോ ബാലന്‍റെ പാട്ട്​ ഇൻസ്റ്റഗ്രാം സ്​റ്റോറിയായി പങ്കുവെച്ച്​ ദുബായ് കിരീടാവകാശി

August 7, 2022
Google News 2 minutes Read
Crown Prince of Dubai shared Four-year-old Filipino boy’s song

ഫിലിപ്പിനോ ബാലന്‍റെ പാട്ട്​ ഇൻസ്റ്റഗ്രാം സ്​റ്റോറിയായി പങ്കുവെച്ച്​ ദുബായ് കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. നാല്​ വയസുകാരൻ കേൽ ലിം പാടിയ കവർ സോങ്ങാണ്​ ശൈഖ്​ ഹംദാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വളരെ മികച്ച പ്രതികരണങ്ങളാണ് ഈ വൈറൽ പാട്ടിന് കമന്റുകളായി ലഭിച്ചത്.

ഇംഗ്ലീഷ്​, തഗലോഗക്​ ഭാഷകളിൽ കവർ സോങ്​ പാടി വൈറലായ കേൽ ലിമിന്‍റെ ഈ ഗാനവും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.1996ൽ ബീ ഗീസ്​ സഹോദരൻമാർ ആലപിച്ച ‘ഐ നോ യൂ റൈസ്​ ഇൻ ദ മോണിങ്​ സൺ’ എന്ന്​ തുടങ്ങുന്ന ഗാനമാണ്​ കേൽ ലിം പാടിയത്​. 14 സെക്കൻഡ്​ മാത്രം ദൈർഘ്യം വരുന്ന വിഡിയോയാണ് സോഷ്യൽ മിഡിയ ഏറ്റെടുത്തത്.

Read Also: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച ആനപ്പാപ്പാൻ അറസ്റ്റിൽ

കേൽ ലീമിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ റീൽ ആയി ഈ ഗാനം പോസ്റ്റ്​ ചെയ്തിരുന്നു. ഒന്നര മാസം മുൻപ്​ പോസ്റ്റ് ചെയ്ത ഈ ഗാനം ഇതുവരെ 12 ലക്ഷം പേരാണ്​ കണ്ടത്​. അടുത്തിടെ റോഡിൽ നിന്ന്​ കോൺക്രീറ്റ്​ കട്ടകൾ എടുത്തുമാറ്റുന്ന പാകിസ്താനി ഡെലിവറി ബോയ്​യുടെ വിഡിയോ ഷെയർ ചെയ്തിരുന്നു. ഇത്തരത്തിൽ വൈറലാവുന്ന വീഡിയോകൾ പങ്കുവെക്കുന്ന പതിവ്​ ശൈഖ്​ ഹംദാനുണ്ട്​.

Story Highlights: Crown Prince of Dubai shared Four-year-old Filipino boy’s song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here