ഫിലിപ്പിനോ ബാലന്റെ പാട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് ദുബായ് കിരീടാവകാശി

ഫിലിപ്പിനോ ബാലന്റെ പാട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. നാല് വയസുകാരൻ കേൽ ലിം പാടിയ കവർ സോങ്ങാണ് ശൈഖ് ഹംദാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വളരെ മികച്ച പ്രതികരണങ്ങളാണ് ഈ വൈറൽ പാട്ടിന് കമന്റുകളായി ലഭിച്ചത്.
ഇംഗ്ലീഷ്, തഗലോഗക് ഭാഷകളിൽ കവർ സോങ് പാടി വൈറലായ കേൽ ലിമിന്റെ ഈ ഗാനവും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.1996ൽ ബീ ഗീസ് സഹോദരൻമാർ ആലപിച്ച ‘ഐ നോ യൂ റൈസ് ഇൻ ദ മോണിങ് സൺ’ എന്ന് തുടങ്ങുന്ന ഗാനമാണ് കേൽ ലിം പാടിയത്. 14 സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന വിഡിയോയാണ് സോഷ്യൽ മിഡിയ ഏറ്റെടുത്തത്.
Read Also: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച ആനപ്പാപ്പാൻ അറസ്റ്റിൽ
കേൽ ലീമിന്റെ ഇൻസ്റ്റഗ്രാം പേജിൽ റീൽ ആയി ഈ ഗാനം പോസ്റ്റ് ചെയ്തിരുന്നു. ഒന്നര മാസം മുൻപ് പോസ്റ്റ് ചെയ്ത ഈ ഗാനം ഇതുവരെ 12 ലക്ഷം പേരാണ് കണ്ടത്. അടുത്തിടെ റോഡിൽ നിന്ന് കോൺക്രീറ്റ് കട്ടകൾ എടുത്തുമാറ്റുന്ന പാകിസ്താനി ഡെലിവറി ബോയ്യുടെ വിഡിയോ ഷെയർ ചെയ്തിരുന്നു. ഇത്തരത്തിൽ വൈറലാവുന്ന വീഡിയോകൾ പങ്കുവെക്കുന്ന പതിവ് ശൈഖ് ഹംദാനുണ്ട്.
Story Highlights: Crown Prince of Dubai shared Four-year-old Filipino boy’s song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here