“അന്ന് രാഷ്ട്രം വിഭജിച്ചപ്പോൾ വീടുവിട്ട് പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകളിൽ ഒരാൾ”; ഓർമയായി ഉള്ളത് കൈപ്പത്തിയിൽ സൂക്ഷിച്ച ചാരനിറത്തിലുള്ള മൂന്ന് ഉരുളൻകല്ലുകൾ…

എഴുപത്തഞ്ചു വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന ഇന്ത്യയെ ഇന്ത്യ, പാകിസ്ഥാൻ എന്നിങ്ങനെ രണ്ട് പുതിയ രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടപ്പോൾ നിരവധി പേരാണ് വീടുവിട്ട് പലായനം ചെയ്തത്. അന്ന് പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകളിൽ ഒരാളായിരുന്നു സ്പർഷ് അഹൂജയുടെ കുടുംബം. അവൻ നിര്ബന്ധിക്കുന്നതുവരെ അവന്റെ മുത്തച്ഛനോ കുടുംബമോ ചെറുപ്പത്തിൽ തങ്ങൾ വന്ന ആ സ്ഥലത്തെക്കുറിച്ച് അവനോട് ഒരിക്കലും പറഞ്ഞിട്ടില്ല. ഈ തുറന്നു പറച്ചിൽ മതം, അതിർത്തി എന്നിവയാൽ വേർപിരിഞ്ഞ രണ്ട് കുടുംബങ്ങളിലേക്ക് നയിക്കും.
സ്പർശ് തന്റെ കൈപ്പത്തിയിൽ ചാരനിറത്തിലുള്ള മൂന്ന് ഉരുളൻകല്ലുകൾ സൂക്ഷിച്ചിട്ടുണ്ട്. അവന് വളരെയധികം വിലപ്പെട്ടതാണ് ഈ കല്ലുകൾ. തന്റെ പൂർവ്വികർ ഒരിക്കൽ താമസിച്ചിരുന്ന ഭൂമിയുമായുള്ള അദ്ദേഹത്തിന്റെ കയ്യിലുള്ള ഏക ബന്ധം ഇതാണ്. അഞ്ച് വർഷം മുമ്പ്, മുത്തച്ഛൻ ഇഷാർ ദാസ് അറോറയെ കാണാൻ ഇന്ത്യയിൽ എത്തിയപ്പോഴാണ് കല്ലുകളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്.
അദ്ദേഹം കുത്തിക്കുറിച്ച കുറിപ്പുകൾ സ്പര്ശിന്റെ ശ്രദ്ധയിൽ പെട്ടു. ഉറുദുവിലായിരുന്നു അത് എഴുതിയിരുന്നത്. പാകിസ്താന്റെ ഔദ്യോഗിക ഭാഷയാണ് ഉറുദു. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്ഥാനിൽ നിന്നായിരിക്കാം അദ്ദേഹത്തിന് ഇത് ലഭിച്ചിരിക്കുന്നത്. ആ സമയത്തെ കുറിച്ചോ അന്നത്തെ ജീവിതത്തെ കുറിച്ചോ കുടുംബത്തിൽ ആരും തന്നെ തന്നോട് അതുവരെ സംസാരിച്ചിട്ടില്ല എന്ന് സ്പർശ് പറയുന്നു.
ടിവിയിലോ അല്ലെങ്കിൽ ഗെയിം കളിക്കുമ്പോഴോ പാകിസ്ഥാനെ കുറിച്ച് വരുമ്പോൾ നിശബ്ദത മാത്രമാണ് വീട്ടിൽ അലയടിച്ചിരുന്നത്. പക്ഷെ ഇതേ കുറിച്ചറിയാൻ സ്പർശിന് ഏറെ ആഗ്രഹമായിരുന്നു. ഒരു സായാഹ്നത്തിൽ, ഒരു ചെസ്സ് കളിക്കിടെ, അവൻ മുത്തച്ഛനോട് തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ആരും പറയാത്ത സ്ഥലത്തെക്കുറിച്ചും ചോദിക്കാൻ തുടങ്ങി. മുത്തച്ഛൻ ആദ്യം പറയാൻ മടിച്ചു. ഇതൊന്നും പ്രധാനപെട്ടതല്ല എന്നും എന്തിനാണ് ഇതേ കുറിച്ച് ഓർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ, പതുക്കെപ്പതുക്കെ, അദ്ദേഹം സന്തോഷത്തോടെ അത് തുറന്നുപറയാൻ തുടങ്ങി. ഈ പറയുന്നത് റെക്കോർഡ് ചെയ്തോട്ടെ എന്ന് അദ്ദേഹത്തോട് സ്പർശ് ചോദിച്ചു. അദ്ദേഹം അത് സമ്മതിക്കുകയും തന്റെ ഏറ്റവും നല്ല സ്യൂട്ടും ടൈയും എടുത്തുകൊണ്ടുവരാണ് മുത്തശ്ശിയോട് പറയുകയും ചെയ്തു. അതെല്ലാം ഇട്ട് അണിഞ്ഞൊരുങ്ങിയാണ് അദ്ദേഹം കാമറയ്ക്ക് മുന്നിൽ എത്തിയത്. സ്മാർട്ടായി വെള്ള ഷർട്ട് ധരിച്ച്, മുടി വൃത്തിയായി ചീകി, അദ്ദേഹം തന്റെ കുടുംബ ചരിത്രത്തെക്കുറിച്ചുള്ള ആ നിശബ്ദത അവിടെ കൈവെടിഞ്ഞു. ബിബിസിയാണ് ഇതേ കുറിച്ചുള്ള ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here