Advertisement

വിക്കി-നയൻസ് ദമ്പതികൾക്കിഷ്ടം ക്ഷേത്ര സന്ദർശനങ്ങൾ; കാരണം തുറന്ന് പറഞ്ഞ് താരം

August 7, 2022
Google News 6 minutes Read
reason behind nayantara vignesh temple visits

വിവാഹ ശേഷം തൊട്ടുപ്പിനാലെ വിദേശത്തേക്ക് ഹണിമൂണിനായി പറക്കുകയാണ് താരങ്ങളുടെ പതിവ്. എന്നാൽ വിഗ്നേശ് ശിവനും നയൻതാരയും തൊട്ടടുത്ത ദിവസം എത്തിയത് തിരുപ്പതിയിലാണ്. തിരുപ്പതിയിൽ വച്ച് വിവാഹിതരാകണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. എന്നാൽ എല്ലാവർക്കും ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള അസൗകര്യം കണക്കിലെടുത്ത് വിവാഹം മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വച്ച് നടത്തുകയായിരുന്നു. ( reason behind nayantara vignesh temple visits )

Read Also: നയൻതാരയേക്കാൾ ഇരട്ടി ശമ്പളമുണ്ട് ഈ നായികയ്ക്ക്; അമ്പരന്ന് ആരാധകർ

ഇത്തരത്തിൽ നിരവധി ക്ഷേത്രങ്ങൾ താരദമ്പതികൾ സന്ദർശിച്ചിട്ടുണ്ട്. വിവാഹത്തിന് മുൻപേ തന്നെ ഇരുവരും തിരുപ്പതിയിലും, ചോറ്റാനിക്കരയിലുമെത്തി തൊഴുതിരുന്നു. ചോറ്റാനിക്കര മകം തൊഴലിനായിരുന്നു നയൻതാര വിഗ്നേശിനൊപ്പം എത്തിയിരുന്നത്. സ്ത്രീകളെ സംബന്ദിച്ച് നെടുമംഗല്യംത്തിന് വേണ്ടിയാണ് ഇഷ്ടവരദായിനിയായ ചോറ്റാനിക്കര ദേവിയെ തൊഴാൻ എത്തുന്നത്. ഈ ദിവസം ഉച്ചയ്ക്ക് ദേവീ ദർശനം നടത്തുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.

വിവാഹത്തിന് മുൻപ് സായ് ബാബയെ കാണാൻ, മൂകാംബിക ദേവീ ദർശനം, ശബരിമലയിൽ വിഗ്നേശ് തനിച്ചും പോയിട്ടുണ്ട്.

ഇരുവരും കടുത്ത ഈശ്വരവിശ്വാസികളും ഭക്തരുമാണെന്നതാണ് ഇതിന് കാരണം. സമയം കിട്ടുമ്പോഴെല്ലാം ക്ഷേത്രം സന്ദർശിക്കുമെന്നും പ്രാർഥിക്കുന്നത് തങ്ങളുടെ ഏറ്റവും വലിയ സന്തോഷമാണെന്നും വിഗ്നേശ് ശിവൻ പറയുന്നു. വിവാഹ ശേഷം ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലും ഇരുവരും എത്തിയിരുന്നു.

Story Highlights: reason behind nayantara vignesh temple visits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here