സിക്സ് വേട്ടയിൽ അഫ്രീദിയെ മറികടന്ന് രോഹിത്; ഇനി മുന്നിൽ യൂണിവേഴ്സ് ബോസ് മാത്രം

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സർ നേടുന്ന താരങ്ങളിൽ രോഹിത് ശർമ രണ്ടാമത്. പാകിസ്താൻ്റെ മുൻ നായകൻ ഷാഹിദ് അഫ്രീദിയെ മറികടന്നാണ് രോഹിത് രണ്ടാം സ്ഥാനത്തെത്തിയത്. വിൻഡീസിനെതിരായ നാലാം ടി-20യിൽ മൂന്ന് സിക്സറുകൾ പറത്തിയ രോഹിതിൻ്റെ ആകെ സിക്സർ വേട്ട 477ലെത്തി. അഫ്രീദിക്ക് 476 സിക്സറുകളാണുള്ളത്. വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ ആണ് പട്ടികയിൽ ഒന്നാമത്. 553 സിക്സറുകളാണ് ഗെയിലിൻ്റെ സമ്പാദ്യം.
410 മത്സരങ്ങളിൽ നിന്നാണ് രോഹിതിൻ്റെ സിക്സ് വേട്ട. അഫ്രീദി ആവട്ടെ 476 സിക്സർ നേടാൻ 524 മത്സരം കളിച്ചു. 483 മത്സരങ്ങളിൽ നിന്നാണ് ഗെയിൽ 553 സിക്സറുകൾ നേടിയത്.
132 ടി-20കളിൽ നിന്ന് 163 സിക്സർ നേടിയ രോഹിത് 233 ഏകദിനങ്ങളിൽ നിന്ന് 250 സിക്സറും 45 ടെസ്റ്റുകളിൽ നിന്ന് 64 സിക്സറുകളും നേടി. രാജ്യാന്തര ടി-20യിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ രണ്ടാമത്തെ താരവും രോഹിതാണ്. 170 തവണ പന്ത് നിലംതൊടാതെ അതിർത്തി കടത്തിയ കിവീസ് താരം മാർട്ടിൻ ഗപ്റ്റിലാണ് ഒന്നാമത്.
Story Highlights: rohit sharma sixes record shahid afridi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here