Commonwealth Games 2022: പി.വി.സിന്ധുവിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റനിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം സ്വന്തമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണമാണിത്. ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്മിന്റനില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത് ( Gold for PV Sindhu ).
മിക്‌സഡ് ടേബിള്‍ ടെന്നീസിലും ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചിരുന്നു. ഇന്ത്യയുടെ അചന്ത ശരത് കമാല്‍ ശ്രീജ അകുല സഖ്യമാണ് മലേഷ്യയുടെ ചൂംഗ് ലിന്‍ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി സുവര്‍ണനേട്ടം സ്വന്തമാക്കിയത്. 2022 ഗെയിംസില്‍ ഇന്ത്യയുടെ 18ആം സ്വര്‍ണനേട്ടമാണിത്.
ബാഡ്മിന്റന്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു. ട്രീസ ജോളി ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡല്‍ നേടിയത്. മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ സഖ്യം വെന്റി ചാന്‍, സോമര്‍വില്‍ എന്നിവരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്.
Story Highlights: Commonwealth Games 2022: Gold for PV Sindhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here