Advertisement

പുനലൂരിലെ എസ്റ്റേറ്റ് മേഖലയിൽ പട്ടാപ്പകൽ ഒറ്റയാനിറങ്ങി; തോട്ടം തൊഴിലാളികൾ ഭീതിയിൽ

August 8, 2022
Google News 2 minutes Read
elephant in the estate area of ​​Punalur

കൊല്ലം പുനലൂരിലെ എസ്റ്റേറ്റ് മേഖലയിൽ ഒറ്റയാൻ ഇറങ്ങിയതോടെ തോട്ടം തൊഴിലാളികൾ കടുത്ത ഭീതിയിലായി. കഴിഞ്ഞ ഒന്നര മാസമായി എസ്റ്റേറ്റ് മേഖലയിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്ന ഒറ്റയാൻ പ്രദേശവാസികൾക്കാകെ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ചില സ്ഥലങ്ങളിൽ കൂട്ടത്തോടെ കാട്ടാനകൾ ഇറങ്ങുന്ന സംഭവങ്ങളുമുണ്ട്.

ഹാരിസൺ മലയാളം പ്ലാന്റേഷനിലെ മെത്താപ്പ്, അരണ്ടർ, ആനച്ചാടി തുടങ്ങിയ എസ്റ്റേറ്റ് മേഖലയിലെ ലയങ്ങൾക്ക് സമീപത്താണ് സ്ഥിരമായി ഒറ്റയാൻ ഇറങ്ങുന്നത്. കാട്ടാനയുടെ സാനി​ദ്ധ്യം പട്ടാപ്പകൽ പോലും ദ‍ൃശ്യമായതോടെ ലയങ്ങൾക്ക് പുറത്തിറങ്ങാൻ തോട്ടം തൊഴിലാളികൾ ഭയക്കുകയാണ്.

Read Also: അട്ടപ്പാടിയിൽ രണ്ടിടത്ത് കാട്ടാനയിറങ്ങി; വിഡിയോ

സൗരോർജ്ജ വൈദ്യുതി വേലികൾ തോട്ടം മേഖലയിൽ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. രണ്ടുദിവസമായി അരണ്ടറിലും ആനച്ചാടിയിലും ഇറങ്ങിയ ഒറ്റയാൻ പ്രദേശങ്ങളിൽ കറങ്ങി നടക്കുന്നത് കാരണം തൊഴിലാളികൾ ടാപ്പിംഗിന് പോകാൻ മടിക്കുകയാണ്.

Story Highlights: elephant in the estate area of ​​Punalur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here