Advertisement

ഒപ്പിടാന്‍ സമയം വേണം…! ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്നതില്‍ അനുനയത്തിന് വഴങ്ങാതെ ഗവര്‍ണര്‍

August 8, 2022
Google News 1 minute Read

ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്നതില്‍ അനുനയത്തിന് വഴങ്ങാതെ ഗവര്‍ണര്‍. ഓര്‍ഡിനന്‍സിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സമയം വേണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍.

ഓര്‍ഡിനന്‍സുകള്‍ പരിശോധിക്കാതെ ഒപ്പുവയ്ക്കാന്‍ ആകില്ല. ഡല്‍ഹിയിലേക്ക് തിരിക്കുന്ന ദിവസമാണ് ഓര്‍ഡിനന്‍സുകള്‍ ലഭിച്ചതെന്ന് ഗവര്‍ണര്‍. അതുകൊണ്ട് തന്നെ അത് വിശദമായി പരിശോധിക്കാന്‍ സാധിച്ചിട്ടില്ല. സഭാ സമ്മേളനം നടന്നിട്ടും ഓര്‍ഡിന്‍സുകള്‍ നിയമമാക്കിയില്ല. ഓര്‍ഡിനന്‍സ് ഭരണം നല്ലതിനല്ല. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഓര്‍ഡിനന്‍സ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരും നീക്കം തുടങ്ങിയിട്ടുണ്ട്. ഓര്‍ഡിനന്‍സുകളില്‍ ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. നിയമ നിര്‍മ്മാണത്തിനായി ഒക്ടോബറില്‍ നിയമസഭാ ചേരും. ഗവര്‍ണറെ നേരിട്ട് കണ്ട് ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

കാലാവധി പൂര്‍ത്തിയാകുന്ന 11 ഓര്‍ഡിനന്‍സുകളിലാണ് ഗവര്‍ണര്‍ ഒപ്പിടാനുള്ളത്. ലോകായുക്ത നിയമ ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളുടെ കാലവധി ഇന്ന് അര്‍ദ്ധ രാത്രിയോടെ അവസാനിക്കും. ലോകായുക്ത നിയമ ഭേദഗതിയില്‍ അനുമതി നേടലാണ് സര്‍ക്കാരിന് പ്രധാനം. ഓര്‍ഡിന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ പഴയ ലോകായുക്ത നിയമം പ്രാബല്യത്തില്‍ വരും.

Story Highlights: The governor was intransigent in signing ordinances

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here