Advertisement

വി.ഡി സതീശനെ കൊതുക്‌ കടിക്കാത്തോണ്ടാണോ മന്ത്രീ റോഡിലെ കുഴി അടയ്ക്കാത്തെ?; ഷാഫി പറമ്പിൽ

August 9, 2022
Google News 2 minutes Read
Shafi Parambil mocking Minister PA Muhammad Riyas

റോഡിലെ കുഴി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവും മന്ത്രി പി.എ മുഹമ്മദ് റിയാസും തമ്മിൽ തർക്കം നടക്കവേ, പ്രതികരണവുമായി ഷാഫി പറമ്പിൽ എം.എൽ.എ. വി.ഡി സതീശനെ കൊതുക്‌ കടിക്കാത്തോണ്ടാണോ മന്ത്രീ റോഡിലെ കുഴി അടയ്ക്കാത്തെ എന്ന പരിഹാസ രൂപേണെയുള്ള ചോദ്യമാണ് ഷാഫി പറമ്പിൽ ഫെയ്സ് ബുക്കിൽ കുറിക്കുന്നത്. ( Shafi Parambil mocking Minister PA Muhammad Riyas )

വി.ഡി സതീശനെ കൊതുക്‌ കടിക്കാത്തോണ്ടാണോ മന്ത്രീ റോഡിലെ കുഴി അടയ്ക്കാത്തെ ??. കേന്ദ്രത്തിന്റെ കുഴിയും സംസ്ഥാനത്തിന്റെ കുഴിയും കൂടി ജനങ്ങളുടെ നടുവൊടിക്കുന്നു, ജീവനെടുക്കുന്നു. ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടരുത്; കുഴികളില്‍ കടുപ്പിച്ച് ഹൈക്കോടതി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായ സമരത്തിലേക്ക്. – ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

വി.ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ് രം​ഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്. വി ഡി സതീശൻ കേന്ദ്രത്തിന്റെ വക്കാലത്ത് ഏറ്റുപിടിക്കുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ പ്രതിപക്ഷ നേതാവ് സംസ്ഥാനത്തെ പഴിക്കുകയാണെന്നും അവാസ്ഥവമായ കാര്യങ്ങൾ അദ്ദേഹം പറയുമ്പോൾ തനിക്ക് വാസ്ഥവമായത് പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Read Also: മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം

ഒരു മരണത്തെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവ്. അപകടമുണ്ടായത് ദേശീയ പാതയിലാണെന്ന് അറിഞ്ഞിട്ടും പൊതുമരാമത്തിനും ഇതില്‍ പങ്കുണ്ടെന്ന് ആരോപണമുന്നയിക്കുകയാണ്. മരണവീട്ടിൽ വച്ചാണ് അദ്ദേഹമിത് പറഞ്ഞത്പ്രീ മൺസൂൺ വർക്ക് നടന്നില്ലെന്നത് വിചിത്രമായ വാദമാണെന്നും പ്രീ മൺസൂൺ വർക്ക് കൃത്യമായി നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റോഡിലെ കുഴികളുമായി ബന്ധപ്പെട്ട പൊതുമരാമത്ത് മന്ത്രിയുടെ മറുപടി വസ്തുതാപരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പറഞ്ഞിരുന്നു. പൊതുമരാമത്ത് മന്ത്രി പഴയ മന്ത്രി ജി. സുധാകരനോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കണമെന്നും സതീശൻ പറഞ്ഞു. റോഡുകളിൽ മഴക്കാലപൂർവ ജോലി നടന്നിട്ടില്ല എന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നു. വകുപ്പിനുള്ളിലെ തർക്കവും പൊതുമരാമത്ത് വകുപ്പിന്‍റെ കെടുകാര്യസ്ഥതയുമാണ് ജോലി മുടങ്ങാന്‍ കാരമെന്നും സതീശൻ പറഞ്ഞു.

Story Highlights: Shafi Parambil mocking Minister PA Muhammad Riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here