Advertisement

തെങ്ങിന്‍ മടല്‍കൊണ്ട് നാലുവയസുകാരനെ മര്‍ദിച്ച സംഭവം: രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

August 9, 2022
Google News 2 minutes Read
Two Malayalees arrested for stealing old lady's gold

തൃശൂര്‍ കുന്നംകുളത്ത് നാല് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍. തൃപ്രയാര്‍ സ്വദേശി പ്രസാദാണ് പിടിയിലായത്. കേച്ചേരി തൂവാനൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. (violence against child in triprayar step father arrested)

ഉറങ്ങാന്‍ സമ്മതിച്ചില്ലെന്ന് ആരോപിച്ചാണ് പ്രസാദ് കുട്ടിയെ മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസ് എടുക്കാന്‍ സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ അഡ്വക്കറ്റ് നിമ്മി ബിനോയ് കുന്നംകുളം പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

Read Also: അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലി: വനിതകൾക്കും അപേക്ഷിക്കാം

തൃപ്രയാര്‍ സ്വദേശിയായ പ്രസാദും യുവതിയും തൂവാനൂരില്‍ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടുത്ത പനിയായിരുന്നു കുട്ടിക്ക്. ഇടവിട്ട് കുട്ടി കരഞ്ഞിരുന്നു. ഉറങ്ങാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് തെങ്ങിന്‍ മടല്‍ കൊണ്ട് കുട്ടിയെ പ്രസാദ് ആക്രമിച്ചത്.

തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ അഡ്വ. നിമ്മി ബിനോയ് ആശുപത്രിയിലെത്തി വിവരങ്ങള്‍ തേടി.

Story Highlights: violence against child in triprayar step father arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here