കൊല്ലത്ത് 15 വയസുകാരി വീട്ടില്‍ പ്രസവിച്ച സംഭവം; അയല്‍വാസിയായ പതിനേഴുകാരന് നിരീക്ഷണത്തില്‍

കൊല്ലം കുളത്തൂപ്പുഴയില്‍ 15 വയസുകാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ അയല്‍വാസിയായ പതിനേഴ് വയസുകാരന് പൊലീസ് നിരീക്ഷണത്തില്‍. 2016 ലെ പോക്സോ കേസ് ഇരയാണ് കഴിഞ്ഞദിവസം വീട്ടില്‍ പ്രസവിച്ചത്.
കുളത്തൂപ്പുഴ മൈലംമൂട്ടിലെ വീട്ടില്‍ പ്രസവിച്ച 15 കാരിയുടെ മൊഴി കുളത്തുപ്പുഴ പൊലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ 17 കാരനാണ് പ്രതിയെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ.
രണ്ടുദിവസം മുന്‍പാണ് കുളത്തൂപ്പുഴയിലെ വീട്ടില്‍ വച്ച് 15 കാരി പ്രസവിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ താന്‍ പ്രസവിച്ചു എന്ന് പറഞ്ഞ് പുനലൂര്‍ താലൂക്ക് ആശുപത്രിയെ സമീപിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്നാണ് പ്രസവിച്ചത് 15 കാരിയാണെന്ന് തെളിഞ്ഞത്. 15 കാരിയും കുഞ്ഞും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights: 15-year-old girl gives birth at home; The neighbor is under police surveillance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here