Advertisement

ആദ്യമായാണ് നഞ്ചിയമ്മയെ പരിചയപ്പെടുന്നത്; ഫെയ്സ്ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ

August 10, 2022
Google News 2 minutes Read
Arya Rajendran with Facebook post about Nanjiamma

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുമായി വേദി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ആദ്യമായാണ് നഞ്ചിയമ്മയെ പരിചയപ്പെടുന്നത്. ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ ഈ അമ്മ പാട്ടിന്റെ വരികളിൽ ജീവിതത്തുടിപ്പുകൾ തുന്നിച്ചേർത്താണ് നാഷണൽ നഞ്ചിയമ്മയായി മാറിയത്. തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് നഞ്ചിയമ്മ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നഞ്ചിയമ്മയെ ഉപഹാരം നൽകി ആദരിച്ചു. ( Arya Rajendran with Facebook post about Nanjiamma )

അവാർഡ് കിട്ടിയതിൽ സച്ചി സാറിനാണ് നന്ദി പറയേണ്ടതെന്നാണ് നഞ്ചിയമ്മ പ്രതികരിച്ചത്. അദ്ദേഹം കാരണമാണ് ഞാൻ ഇതുവരെ എത്തിയത്. പല ജോലികൾ ചെയ്‌ത്‌ കഷ്ടപ്പെടുന്ന സമയത്താണ് സച്ചി സാർ എന്നെ കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും. അദേഹത്തിനെ ജീവിതത്തിൽ മറക്കില്ല. ദേശീയ അവാർഡ് ലഭിച്ചതിൽ സന്തോഷമെന്നും നഞ്ചിയമ്മ പറഞ്ഞു.

Read Also: ‘നഞ്ചിയമ്മയുടെ നേട്ടം ലോകത്തിന് തന്നെ അഭിമാനം’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.പ്രസാദ്

‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’എന്ന ഗാനം ആലപിച്ചതിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നു. അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്.

ആര്യ രാജേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാളത്തിന് മണ്ണിന്റെ മണമുള്ള പാട്ടുകൾ സമ്മാനിച്ച നഞ്ചിയമ്മ. ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ ഈ അമ്മ പാട്ടിന്റെ വരികളിൽ ജീവിതത്തുടിപ്പുകൾ തുന്നിച്ചേർത്താണ് നാഷ്ണൽ നഞ്ചിയമ്മയായി മാറിയത്. ആദ്യമായാണ് ഇന്നലെ അമ്മയെ പരിചയപ്പെട്ടത്. പൊതു സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം തദ്ദേശീയ ജനതയെയും ചേർത്തുപിടിക്കുന്നതിന് തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കൊപ്പം നഞ്ചിയമ്മയുമായി വേദി പങ്കിട്ടു.
ഇനിയും ഉയരങ്ങൾ കീഴടക്കാൻ നഞ്ചിയമ്മക്ക് കഴിയട്ടെ.

Story Highlights: Arya Rajendran with Facebook post about Nanjiamma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here