പാക് അധിനിവേശ കശ്മീരില്‍ ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം; ഭൂഗര്‍ഭ ബങ്കര്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്

പ്രതിരോധ മേഖലയിലും പാകിസ്താനുമായി സഹകരിച്ച് ചൈന. പാക് അധിനിവേശ കശ്മീരില്‍ ചൈന പ്രതിരോധ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് അധിനിവേശ കശ്മീരിലെ ഷര്‍ദ്ദ മേഖലയിലാണ് പന്ത്രണ്ടോളം ചൈനീസ് പട്ടാളക്കാരെ കണ്ടെതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതോടൊപ്പംതന്നെ സിന്ധ് മേഖലയിലും ബലൂചിസ്ഥാനിലും ചൈന നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
സാമ്പത്തിക ഇടനാഴിക്ക് പുറമെ ഇപ്പോള്‍ പ്രതിരോധ മേഖലയിലേയും ചൈന-പാക് ബന്ധം വ്യക്തമായിരിക്കുകയാണ്. നിലവില്‍ ചൈനയുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തമല്ല. പാക് സൈന്യത്തെ സഹായിക്കാനാവാം ഇത്തരത്തിലൊരു നീക്കമെന്നാണ് വിലയിരുത്തല്‍.
Read Also: ശ്രീലങ്കയില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു; 264 % വര്‍ധനവ്
ചൈനീസ് പാകിസ്താന്‍ സാമ്പത്തിക ഇടനാഴി വിചാരിച്ച ഫലം കാണാതിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഭൂമി നഷ്ടപ്പെടുന്നതില്‍ പ്രദേശവാസികള്‍ക്ക് കടുത്ത വിയോജിപ്പുള്ളത് കൂടി കണക്കിലെടുത്ത് വേണം ഇപ്പോഴത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കാണാന്‍.
Story Highlights: Chinese soldiers building infrastructure for Pak army in PoK, other areas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here