ഏറെ നേരം കാത്തുനിന്നിട്ടും ബസ് കിട്ടിയില്ല; സർക്കാർ ബസ് മോഷ്ടിച്ച് യുവാവ് വീട്ടിലേക്ക്; ഒടുവിൽ അറസ്റ്റ്

ഏറെ നേരം കാത്തുനിന്നിട്ടും ബസ് കിട്ടാത്തതിനെ തുടർന്ന് യുവാവ് സർക്കാർ ബസ് മോഷ്ടിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് പാലക്കൊണ്ട ഡിപ്പോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് മോഷ്ടിച്ചത്. ബസ് മോഷ്ടിച്ച് തൻ്റെ ഗ്രാമമായ കൻഡീസയിലേക്ക് പോയ ഇയാളെ ജീവനക്കാരും പൊലീസും മണിക്കൂറുകൾ തെരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്.
രാവിലെ ജോലിയ്ക്കായി ഡ്രൈവർ എത്തിയപ്പോൾ ബസ് കാണാനില്ലായിരുന്നു. തുടർന്ന് ഇയാൾ വിവരം ഡിപ്പോ അധികൃതരെ വിവരമറിയിച്ചു. ജീവനക്കാർ തെരച്ചിൽ നടത്തിയെങ്കിലും ബസ് കണ്ടെത്താനായില്ല. തുടർന്ന് അധികൃതർ പൊലീസിൽ പരാതിനൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്ക് ശേഷം കൻഡീസ ഗ്രാമത്തിൽ ബസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനിടെ താനാണ് ബസ് മോഷ്ടിച്ചതെന്ന് യുവാവ് സമ്മതിച്ചു. മദ്യലഹരിയിലായിരുന്നു താൻ എന്നും ഇയാൾ പറഞ്ഞു. ഇയാൾക്കെതിരെ മോഷണക്കുറ്റത്തിനു കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.
Story Highlights: man stole bus andhra pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here