ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു എന്ന് മെഗ് ലാനിങ്ങ്

ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു എന്ന് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മെഗ് ലാനിങ്ങ്. വ്യക്തിപരമായ കാരണങ്ങൾ പരിഗണിച്ചാണ് തീരുമാണം. എത്ര കാലത്തേക്കാണ് ലാനിങ്ങ് ഇടവേളയെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.
ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഓസീസിനെ ചാമ്പ്യന്മാരാക്കിയതിനു ശേഷമാണ് ലാനിങ് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നത്. ദി ഹണ്ട്രഡിൽ ട്രെന്റ് റോക്കേഴ്സിന് വേണ്ടി കളിക്കുവാനിരുന്ന താരം ഈ ടൂര്‍ണ്ണമെന്റിനും കാണില്ല.
ഫൈനലിൽ ഓസ്ട്രേലിയ 9 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 152 റൺസിൽ അവസാനിച്ചു.
കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ വെങ്കല മെഡൽ ന്യൂസീലൻഡിനാണ്. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെ ആധികാരികമായി തകർത്തെറിഞ്ഞാണ് ന്യൂസീലൻഡ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടപ്പെടുത്തി 12 ആം ഓവറിൽ തന്നെ ന്യൂസീലൻഡ് മറികടന്നു.
Story Highlights: meg lanning cricket break
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here