നാല് വിനോദ സഞ്ചാരികൾക്ക് കൊവിഡ്; ഇന്ത്യക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി നേപ്പാൾ

നാല് ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ. രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായിരിക്കെയാണ് നടപടി. പടിഞ്ഞാറൻ നേപ്പാളിലെ ബൈത്താഡി ജില്ലയിലുള്ള ജ്വാലഘട്ട് അതിർത്തി വഴി എത്തിയ നാലു വിനോദസഞ്ചാരികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച ഇവരോട് ഇന്ത്യയിലേക്ക് മടങ്ങാൻ നിർദേശിച്ചതായി ബൈത്താഡി ഹെൽത്ത് ഓഫീസ് ഇൻഫർമേഷൻ ഓഫീസർ ബിപിൻ ലേഖക് പറഞ്ഞു. ഇന്ത്യക്കാരുടെ കോവിഡ് പരിശോധന വർധിപ്പിച്ചതായും ഇന്ത്യയിൽ പോയ നിരവധി നേപ്പാൾ സ്വദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു.
Read Also: കൊവിഡ് വ്യാപനം; ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ബൈത്താഡി ജില്ല ഇപ്പോൾ കൊവിഡ് ഹൈറിസ്‌ക് പ്രദേശമാണ്. മൂന്നാഴ്ച മുമ്പ് ഒറ്റ കേസും ഇല്ലാതിരുന്ന ഇവിടെ ഇപ്പോൾ 31 കേസുകളുണ്ട്. നേപ്പാളിലാകെ 1090 പുതിയ കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.
Story Highlights: Nepal Bans Entry of Indians After Four Tourists Test COVID Positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here