Advertisement

നെറ്റ്ഫ്ലിക്സ് സലിം കുമാർ ആയിരുന്നെങ്കിൽ? തഗ്ഗും ക്ലാസ്സിക് ഡയലോഗുകളുമായി പ്രേക്ഷകരെ ചിരിപ്പിച്ച് നെറ്റ്ഫ്ലിക്സിന്റെ വിഡിയോ

August 10, 2022
Google News 2 minutes Read

മലയാളി പ്രേക്ഷകരെ ആകർഷിക്കാൻ പുതിയ പ്രമോഷൻ വീഡിയോയുമായി നെറ്റ്ഫ്ലിക്സ്. വ്യത്യസ്തമായ രീതിയിലാണ് നെറ്റ്ഫ്ലിക്സ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടൻ സലിം കുമാർ ആണ് നെറ്റ്ഫ്ലിക്സ് പ്രൊമോഷൻ വിഡിയോയിൽ വേഷമിട്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് സലിം കുമാർ ആണെങ്കിൽ എങ്ങനെയിരിക്കുമെന്ന രീതിയിലാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സ്റ്റൈലിഷായി ഞെട്ടിപ്പിക്കുന്ന ലുക്കിലാണ് സലിം കുമാർ വിഡിയോയിൽ എത്തിയിരിക്കുന്നത്. കാണികളുടെ ചോദ്യത്തിനുള്ള കിടിലൻ മറുപടികളും രസകരമായ തമാശകളും നിറച്ചാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. (What If Salim Kumar Was Netflix?)

നെറ്റ്ഫ്ളിക്സ് സലിം കുമാറാണെങ്കിൽ എങ്ങനെയിരിക്കും? എന്ന ക്യാപ്ഷനോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിവിധ തരം സിനിമകളും നിർദ്ദേശങ്ങളും ആവശ്യപ്പെട്ടുവരുന്ന പ്രേക്ഷകരോട് നെറ്റ്ഫ്ലിക്സായി സലിം കുമാര്‍ നടത്തുന്ന പ്രതികരണങ്ങളാണ് വിഡിയോയിലുള്ളത്. സലിം കുമാറിനൊപ്പം നടി ഗൗതമിയും പ്രേക്ഷകയായി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒപ്പം അനീഷ് ഗോപാല്‍, ഗംഗ മീര തുടങ്ങി മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളും സലിം കുമാറിനൊപ്പം വീഡിയോയിലെത്തുന്നുണ്ട്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഫ്രണ്ട്സ് സീരിസ് ആരാധകരെയും സീരിയൽ കാണാനെത്തുന്നവരെയും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. സലിം കുമാറിന്‍റെ തഗ്ഗും ചില ക്ലാസിക് ഡയലോഗുകള്‍ ചേർന്നപ്പോൾ വീഡിയോ പ്രേക്ഷർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

നെറ്റ്ഫ്ലിക്സിൽ ശ്രദ്ധനേടിയ ഡാര്‍ക്ക് എന്ന പ്രമുഖ സീരീസിനെ കുറിച്ചും മറ്റു വിദേശഭാഷകൾ തേടിയെത്തുന്ന സിനിമാപ്രേമികളെയും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഡാർക്ക് സീരിസിന്റെ കഥ മലയാളത്തിൽ വിവരിച്ചതും കയ്യടി നേടിയിട്ടുണ്ട്. സലിം കുമാറിനെ പ്രശംസിച്ചും നെറ്റ്ഫ്ലിക്സിന്‍റെ പുതിയ പ്രമോഷൻ വീഡിയോയെ പ്രശംസിച്ചും നിരവധി കമന്റുകൾ എത്തുന്നുണ്ട്.

Story Highlights: Salim Kumar as Netflix: OTT giant comes up with hilarious ad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here