ഷൂട്ടിംഗിനിടെ അപകടം; ശിൽപ ഷെട്ടിയ്ക്ക് പരുക്ക്

ഷൂട്ടിംഗിനിടെ ബോളിവുഡ് താരം ശിൽപ ഷെട്ടിയ്ക്ക് പരുക്ക്. നടിയുടെ ഇടത് കാൽ ഒടിഞ്ഞു. പുതിയ ചിത്രം ‘ഇന്ത്യൻ പൊലീസ് ഫോഴ്സിന്റെ’ ഷൂട്ടിംഗ് വേളയിലാണ് താരത്തിന് പരുക്കേറ്റത്.
ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടവിവരം പുറത്തറിയിച്ചത്. റോൾ ക്യാമറ ആക്ഷൻ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് ശിൽപ്പ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർത്ഥനകൾ ഉണ്ടാകണമെന്നും ശിൽപ ഷെട്ടി കുറിച്ചു.
Read Also: ശില്പ ഷെട്ടിക്ക് 38 കോടിയുടെ സ്വത്തുക്കള്‍ എഴുതിനല്‍കി രാജ്കുന്ദ്ര
കുറിപ്പിനൊപ്പം കാലിൽ ബാൻഡേജിട്ട ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നടക്കാൻ കഴിയാത്തതിനാൽ വീൽ ചെയറിലിരുന്നാണ് ചിത്രം എടുത്തിരിക്കുന്നത്.
Story Highlights: Shilpa Shetty Broke Her Leg And Is “Out Of Action For 6 Weeks”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here