Advertisement

ആറരക്കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ

August 10, 2022
Google News 2 minutes Read
Youth arrested with Ganja in Thrissur

ആറരക്കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി തൃശൂരിൽ പിടിയിലായി. കുന്നംകുളം ആനയ്ക്കൽ സ്വദേശി സജീഷ് ആണ് പിടിയിലായത്. കൊലപാതക ശ്രമം അടക്കം പത്തിലേറെ കേസുകളിൽ പ്രതിയാണ് സജീഷ്. തൃശൂർ ചേറ്റുപുഴയിൽ നിന്നാണ് തൃശ്ശൂർ വെസ്റ്റ് പൊലീസ് ഇയാളെ പിടികൂടിയത്. ( Youth arrested with Ganja in Thrissur )

Read Also: ഒമ്പതാംക്ലാസുകാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

കഴിഞ്ഞ ഒക്ടോബറിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് കഞ്ചാവ് കടത്തിയതിന് ഇയാളെ പിടികൂടിയിരുന്നു. കഞ്ചാവ് കടത്തിയിരുന്ന സ്കൂട്ടറും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Story Highlights: Youth arrested with Ganja in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here