‘എനിക്ക് അമ്മയെയും അച്ഛനെയും കാണണേ!’ : കാമുകിയുടെ മകളെ പീഡിപ്പിച്ച പ്രതി ജീപ്പിനുള്ളിൽ കരച്ചിലോട് കരച്ചിൽ

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് ജീപ്പിൽ വെച്ച് കരച്ചിലോടു കരച്ചിൽ. കാമുകിയുടെ മകളെ പീഡിപ്പിച്ച കേസിലെ പ്രതി റാന്നി തോട്ടമൺ സ്വദേശി അനന്തുവാണ് പൊലീസ് ജീപ്പിൽ കയറവേ എനിക്കെന്റെ അമ്മയെയും അച്ഛനെയും കാണണം എന്ന് പറഞ്ഞ് നിർത്താതെ കരഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വാവിട്ട് കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ( cry of the young man who molested the girl went viral ).
‘എന്റെ അമ്മയെയും അച്ഛനെയും വിളിക്ക് പൊലീസുകാരേ, അവരെ കാണണം’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന 16 വയസ്സുള്ള പെൺകുട്ടിയെ ഒന്നര വർഷമായി ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവന്നാണ് പരാതി.
Read Also: 11 പെൺകുട്ടികൾക്ക് ലഹരി എത്തിക്കുന്നത് പ്രായപൂർത്തിയാകാത്ത പയ്യൻ
പെൺകുട്ടിയുടെ പിതാവ് കുറെ കാലം മുമ്പ് ഉപേക്ഷിച്ചുപോയതാണ്. വാടകവീട്ടിൽ കഴിഞ്ഞുവരവേ, ഒപ്പം കൂടിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നു. അമ്മക്കൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയെ കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി ദേഹോപദ്രവം ഏൽപിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്.
നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പൊലീസിനോട് വെളിപ്പെടുത്തിയ കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.
Story Highlights: cry of the young man who molested the girl went viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here