പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം 13ാം തീയതി മുതൽ എല്ലാ വിശ്വാസികളും വീടുകളിൽ ദേശീയപതാക ഉയർത്തണം: യാക്കോബായ സഭ

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം 13ാം തീയതി മുതൽ എല്ലാ വിശ്വാസികളും വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് യാക്കോബായ സഭ സർക്കുലറിലൂടെ അറിയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്‌ധിയിൽ അഭിമാനം കൊള്ളുകയും. രാഷ്ട്രത്തിന്റെ ഉന്നതിയ്ക്കും, ദേശീയ പതാക ഉയർത്തിക്കാട്ടുന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാനും പ്രതിജ്ഞാ ബദ്ധരായിരിക്കുകയും ചെയ്യേണ്ടതാണെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് സർക്കുലറിലൂടെ അറിയിച്ചു.(jacobite church will celebrate 75th independance day)
യാക്കോബായ സഭയുടെ സർക്കുലറിൽ പറയുന്നതിങ്ങനെ:

‘നമ്മുടെ രാഷ്ട്രം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണല്ലോ. ആദരണീയനായ നമ്മുടെ പ്രധാന മന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം നമ്മുടെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും 13 ആം തീയതി മുതൽ ദേശീയ പതാക ഉയർത്തേണ്ടതും. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്‌ധിയിൽ അഭിമാനം കൊള്ളുകയും. നമ്മുടെ രാഷ്ട്രത്തിന്റെ ഉന്നതിയ്ക്കും. ദേശീയ പതാക ഉയർത്തിക്കാട്ടുന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാനും പ്രതിജ്ഞാ ബദ്ധരായിരിക്കുകയും ചെയ്യേണ്ടതാണ്’.
Story Highlights: jacobite church will celebrate 75th independance day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here