‘അസഹിഷ്ണുതയുടെ ആൾ രൂപങ്ങൾക്ക് നമോവാകം’; മോങ്ങിയിട്ട് മതിയായില്ലെങ്കിൽ പോയി കേസ് കൊട്; ജോയ് മാത്യു

റോഡിലെ ‘കുഴി’യുടെ പേരിൽ കുഞ്ചാക്കോ ബോബൻ ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ ജോയ് മാത്യു. വിമർശിക്കുന്ന അസഹിഷ്ണുതയുടെ ആൾ രൂപങ്ങൾക്ക് തന്റെ നമോവാകമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് ‘എന്നാണ് വായിക്കേണ്ടത്- ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.(joy mathew about movie nna than case codu)
വഴിയിൽ കുഴിയുണ്ട്. മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്.സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട്. ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണുതയുടെ ആൾരൂപങ്ങൾക്ക് നമോവാകം ജോയ് മാത്യു പറഞ്ഞു. ന്നിട്ടും മതിയാകുന്നില്ലെങ്കിൽന്നാ താൻ കേസ് കൊട്. സമകാലിക പ്രാധാന്യമുള്ള വിഷയത്തെ സിനിമയുടെ പരസ്യത്തിനായി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് ജോയ് മാത്യു അഭിനന്ദനങ്ങളും അറിയിച്ചു.
ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
വഴിയിൽ കുഴിയുണ്ട്
മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്
സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് –
ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച
അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ
ആൾരൂപങ്ങൾക്ക് നമോവാകം .
എന്നിട്ടും മതിയാകുന്നില്ലെങ്കിൽ
NB:തിരുത്ത് “വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് “എന്നാണ് വായിക്കേണ്ടത്
റോഡിലെ കുഴികളെക്കുറിച്ച് പരസ്യത്തിൽ പരാമർശിച്ചതാണ് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ‘തീയറ്ററിലേക്കുള്ള റോഡിൽ നിറയെ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നായിരുന്നു സിനിമയിലെ സിനിമയിലെ പരസ്യവാചകം.
Story Highlights: joy mathew about movie nna than case codu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here