സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പര; ഇന്ത്യയെ കെ.എൽ രാഹുൽ നയിക്കും

സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ കെ.എൽ രാഹുൽ ഇന്ത്യയെ നയിക്കും. കായികക്ഷമത വീണ്ടെുത്തതോടെയാണ് കെ.എൽ രാഹുലിനെ സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നായകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്. മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയിലേക്ക് കെ.എൽ രാഹുലെത്തുന്ന വിവരം ബി.സി.സി.ഐ ഇന്നാണ് അറിയിച്ചത്.(KL Rahul cleared to play; set to lead Team India in Zimbabwe)
നേരത്തെ ബി.സി.സി.ഐ പുറത്തുവിട്ട 15 അംഗ പട്ടികയിൽ രാഹുലുണ്ടായിരുന്നില്ല. ശിഖർ ധവാൻ ടീമിന്റെ ഉപനായകനാകുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ഓഗസ്റ്റ് 18, 20, 22 തീയതികളിൽ ഹാരാരെ സ്‌പോർട്‌സ് ക്ലബിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കിടെയാണ് രാഹുലിന് പരുക്കേറ്റത്. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായതോടെ നിരവധി പരമ്പരകൾ നഷ്ട്ടപ്പെട്ടു.
മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്‌ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, അവേശ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹർ.
Story Highlights: KL Rahul cleared to play; set to lead Team India in Zimbabwe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here