സിനിമയുടെ പരസ്യവാചകത്തെ പരസ്യമെന്ന നിലയിൽ കണ്ടാൽ മതി: മന്ത്രി മുഹമ്മദ് റിയാസ്

സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്‌നമാണ് റോഡുകളുടേത്. വിമർശനങ്ങൾ സ്വാഭാവികമാണ്. വ്യക്തിയ്‌ക്കോ സംഘടനയ്‌ക്കോ സിനിമയ്‌ക്കോ വിമർശിക്കാം. ക്രിയാത്മകമായ വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വാഗതം ചെയ്യും. സുതാര്യമായ രീതിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമം. വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും മന്ത്രി പറഞ്ഞു.(pa muhammed riyas about nna than case kodu movie)
‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു. സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണം. സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അതിനെ കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും റിയാസ് വ്യക്തമാക്കി. ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പിനെ വിമർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Story Highlights: pa muhammed riyas about nna than case kodu movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here