Advertisement

റോഡിലെ കുഴിയിൽ വീണ് കായംകുളം എസ്.ഐക്ക് പരുക്ക്

August 11, 2022
Google News 2 minutes Read

ദേശീയപാതയിലെ കുഴിയിൽ വീണ് എസ് ഐക്ക് പരുക്ക്. കായംകുളം എസ് ഐ വി ഉദയകുമാറിനാണ് പരുക്ക് പറ്റിയത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ കെ പി എ സി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം.

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായത്. അപകടത്തിൽ കൈക്കും കാലിനും മുറിവേറ്റ എസ്.ഐയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: എറണാകുളം ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കളക്ടര്‍ രേണു രാജ്

Story Highlights: SI Injured in an accident after he fell into a pothole in road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here